വിവാദങ്ങൾക്കിടെ മുസ്‍ലിം ലീഗിന്‍റെ നിർണായക പ്രവർത്തക സമിതി യോഗം ഇന്ന്

അ​ഞ്ചു ത​വ​ണ​ മാ​റ്റി​യ യോ​ഗത്തിൽ പോ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള​ട​ക്കം 150ഓ​ളം പേ​ർ പ​ങ്കെ​ടു​ക്കും. സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ​വും പാ​ർ​ട്ടി​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളു​മ​ട​ക്കം പത്തം​ഗ ഉ​പ​സ​മി​തി​യു​ടെ പ്രവർത്തന നയരേഖ നിർദേശങ്ങളിലാകും പ്രധാന ച​ർ​ച്ച

0

മലപ്പുറം :ഹരിതയുർത്തിയ വിവാദങ്ങളും നേതാക്കൾക്കെതിരെയുള്ള ഇ ഡി അന്വേഷണങ്ങളും നിലനിൽക്കെ മുസ്‍ലിം ലീഗിന്‍റെ നിർണായക പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. മലപ്പുറം മഞ്ചേരി യൂണിറ്റി കോളേജിലാണ് യോഗം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലംവന്ന് നാല് മാസത്തിനു ശേഷമാണ് പ്രവർത്തകസമിതി ചേരുന്നത്. മാസങ്ങൾക്ക് മുമ്പ് നടന്ന നിയ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷമുള്ള മു​സ്​​ലിം ലീ​ഗിന്‍റെ ആദ്യപ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗമാണ് ചേരുന്നത്.

അ​ഞ്ചു ത​വ​ണ​ മാ​റ്റി​യ യോ​ഗത്തിൽ പോ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള​ട​ക്കം 150ഓ​ളം പേ​ർ പ​ങ്കെ​ടു​ക്കും. സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ​വും പാ​ർ​ട്ടി​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളു​മ​ട​ക്കം പത്തം​ഗ ഉ​പ​സ​മി​തി​യു​ടെ പ്രവർത്തന നയരേഖ നിർദേശങ്ങളിലാകും പ്രധാന ച​ർ​ച്ച. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല ക​മ്മി​റ്റി​ക​ൾ ന​ൽ​കി​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടു​ക​ളും ച​ർ​ച്ച​യാകും. ഹരിത വിവാദം, മുഈനലി തങ്ങളുടെ ആരോപണങ്ങള്‍, ചന്ദ്രിക ദിനപത്രത്തിനെതിരായ അന്വേഷണം ഉൾപ്പെടെ ലീഗ് രാഷ്ട്രീയത്തിൽ ഉയർന്ന സമകാലിക രാഷ്ടീയ വിവാദങ്ങളും യോഗത്തില്‍ ചർച്ച ആയേക്കും. തളിപ്പറമ്പിൽ മുസ്‍ലിം ലീഗ് സമാന്തര കമ്മറ്റി രൂപീകരിച്ച സാഹചര്യവും ചർച്ചയാകും

You might also like

-