അമർനാഥ് തീർത്ഥാടനത്തിനു തുടക്കം ; കനത്ത സുരക്ഷാ സജ്ജീകരണങ്ങളൊരുക്കി കേന്ദ്ര സർക്കാർ

കനത്ത സുരക്ഷാ സhttps://indiavisionmedia.com/?p=41128&preview=trueജ്ജീകരണങ്ങളാണ് തീർത്ഥാടനത്തിന്റെ കാലയളവിൽ മോദി സർക്കാർ ഒരുക്കിയിരിക്കുന്നത് .

0

ശ്രീനഗർ : അമർനാഥ് തീർത്ഥാടനത്തിനു ഇന്ന് തുടക്കം . ജമ്മു കശ്മീരിൽ ഒരുക്കിയിട്ടുള്ള ബേസ് ക്യാമ്പിൽ നിന്ന് ആദ്യ തീർത്ഥാടക സംഘംഇന്ന് അമർനാഥിലേയ്ക്ക് യാത്ര തിരിയ്ക്കും . കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് തീർത്ഥാടനത്തിന്റെ കാലയളവിൽ മോദി സർക്കാർ ഒരുക്കിയിരിക്കുന്നത് . ഔദ്യോഗികമായി ജൂലൈ ഒന്നിനാണ് യാത്ര തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും ആദ്യ സംഘം ബേസ് ക്യാമ്പ് വിടും .തീര്‍ത്ഥാടന യാത്രക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വിവിധ സുരക്ഷാ സംഘങ്ങളെ വഴിയിൽ ഉടനീളം ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട് .

ലഷ്‌കര്‍ ഇ തൊയ്ബ , ഹിസ്ബുള്‍ മുജാഹിദ്ദീന്‍ , ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദ സംഘടനകളില്‍ നിന്ന് പരിശീലനം ലഭിച്ച മുന്നൂറോളം ഭീകരര്‍ കശ്മീരില്‍ സജീവമാണെന്നും , തീര്‍ത്ഥാടന യാത്രക്ക് നേരെ അക്രമം നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് . ഈ സാഹചര്യത്തില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് സുരക്ഷാ കര്‍ശനമാക്കാന്‍ സുരക്ഷാ സേനകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

You might also like

-