ഇനി ‘നടുനിവര്‍ത്താം’; നിയമഭേദഗതി പ്രാബല്യത്തില്‍

സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം നിയമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജൂലൈ ആദ്യ ആഴ്ച തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ നിയമസഭ ചേരാന്‍ വൈകിയതാണു നടപടിക്രമങ്ങള്‍ താമസിച്ചതും ഓര്‍ഡിനന്‍സ് ഒപ്പുവെയ്ക്കാന്‍ വൈകിയത് എന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

0

തിരുവനതപുരം :തൊഴിലിടങ്ങളില്‍ തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഇരിക്കാനുളള അവകാശം ഉറപ്പാക്കുന്ന നിമമഭേദഗതികള്‍ നിലവില്‍ വന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ പി.സദാശിവം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. 1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പു വരുത്തുന്നത്. ഈ ബില്ലിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണു ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ പീഡനങ്ങള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള വ്യവസ്ഥിതികളും ബില്ലിലുണ്ട്. ജോലിക്കിടയില്‍ ഇരിക്കാനും വിശ്രമിക്കാനുമുള്ള അവസരത്തിനായി വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീതൊഴിലാളികള്‍ സമരരംഗത്തിറങ്ങിയിരുന്നു. വസ്ത്രശാലകളും ജ്വല്ലറികളും റസ്റ്റോറന്റുകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്. കാലങ്ങളായി തുടരുന്ന ഇവരുടെ പ്രശ്‌നം കണക്കിലെടുത്താണ് ഇരിപ്പിടം നിയമപരമായ അവകാശമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം നിയമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജൂലൈ ആദ്യ ആഴ്ച തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ നിയമസഭ ചേരാന്‍ വൈകിയതാണു നടപടിക്രമങ്ങള്‍ താമസിച്ചതും ഓര്‍ഡിനന്‍സ് ഒപ്പുവെയ്ക്കാന്‍ വൈകിയത് എന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

രാത്രി ജോലിചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വ്യവസ്ഥകളും ഓര്‍ഡിനന്‍സിലുണ്ട്. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാന്‍ പാടുള്ളൂ. തിരികെ താമസസ്ഥലത്തെത്താന്‍ കടയുടമ വാഹനം ഏര്‍പ്പെടുത്തണം. ആഴ്ചയില്‍ ഒരുദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. എന്നാല്‍ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം ഓഫ് നല്‍കണമെന്നതു നിര്‍ബന്ധമാക്കി

You might also like

-