അമർ ജവാൻ ജ്യോതി – ഇനി ഓർമ. കെടാവിളക്ക് ദേശീയ യുദ്ധസ്മാരകത്തിലെ കെടാവിളക്കിനോട് ചേർത്തു

അമർ ജവാൻ ജ്യോതിയെന്ന അഭിമാനസ്തംഭത്തിലെ തീ പൂർണമായും അണഞ്ഞു. അമർ ജവാൻ ജ്യോതി എന്നാൽ രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീരസൈനികരുടെ സ്മരണയ്ക്ക് വേണ്ടിയുള്ളതാണെങ്കിലും അവരുടെ എല്ലാവരുടെയും പേര് കൊത്തി വച്ചിരിക്കുന്നത് ദേശീയ യുദ്ധസ്മാരകത്തിലാണ് എന്നതിനാലാണ് അങ്ങോട്ട് ജ്യോതി മാറ്റുന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം

0

ഡൽഹി | ധീരസൈനികരുടെ ഓർമകൾ ഏത് കാലാവസ്ഥയിലും, ഏത് നേരത്തും ജ്വലിച്ചുനിന്നിരുന്ന രാജ്യതലസ്ഥാനത്തെ കെടാവിളക്ക് – അമർ ജവാൻ ജ്യോതി – ഇനി ഓർമ. ഇവിടത്തെ ജ്യോതി തൊട്ടടുത്ത് തന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തിലെ കെടാവിളക്കിനോട് ചേർത്തു.
വൈകിട്ട് മൂന്നര മണിയോടെ തുടങ്ങിയ ചടങ്ങിൽ അമർ ജവാൻ ജ്യോതിയിൽ നിന്ന് ടോർച്ച് ലൈറ്റിലേക്ക് അഗ്നി പകർന്നു. അവിടെ നിന്ന് യുദ്ധസ്മാരകത്തിലേക്ക് മാർച്ചായി ഈ ടോർച്ച് ലൈറ്റ് കൊണ്ടുവന്നു. ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ചീഫ് എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണ ജ്വാല ദേശീയയുദ്ധസ്മാരകത്തിലെ കെടാവിളക്കിനോട് ചേർത്തു. അങ്ങനെ, അമർ ജവാൻ ജ്യോതിയെന്ന അഭിമാനസ്തംഭത്തിലെ തീ പൂർണമായും അണഞ്ഞു. അമർ ജവാൻ ജ്യോതി എന്നാൽ രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീരസൈനികരുടെ സ്മരണയ്ക്ക് വേണ്ടിയുള്ളതാണെങ്കിലും അവരുടെ എല്ലാവരുടെയും പേര് കൊത്തി വച്ചിരിക്കുന്നത് ദേശീയ യുദ്ധസ്മാരകത്തിലാണ് എന്നതിനാലാണ് അങ്ങോട്ട് ജ്യോതി മാറ്റുന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം

വിഷയം വിവാദമായതോടെ അമർജ്യോതി കെടുത്തുകയല്ലെന്ന വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയിരുന്നു. ജവാൻ ജ്യോതി സ്മരണാദീപം കെടുത്തുന്നതിനുള്ള തീരുമാനം വിവാദമായതിനു തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.
വിവാദങ്ങളുണ്ടാക്കുന്നവർ ആ വിഷയത്തെ നോക്കിക്കാണുന്ന രീതിയാണ് പ്രശ്നം എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അമർ ജവാൻ ജ്യോതി കെടുത്തുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അമർ ജവാൻ ജ്യോതി കെടുത്തുകയല്ല, അതിനെ നാഷണൽ വാർ മെമ്മോറിയലിലെ ദീപത്തിൽ വലയം ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
അതേസമയം, അമർ ജവാൻ ജ്യോതിയിലെ ജ്വാലയുമായി ദേശീയ യുദ്ധസ്മാരകത്തെ യോജിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷ വിമർശിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തി. നമ്മുടെ ധീര ജവാന്മാർക്ക് വേണ്ടി ജ്വലിച്ച അനശ്വര ജ്വാല അണയുമെന്നത് ഏറെ ദുഃഖകരമാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

You might also like

-