സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ മുഖംതിരിച്ച് പ്രധാനമന്ത്രി ,സര്‍വകക്ഷി സംഘത്തിന്നിരാശയോടെ മടങ്ങാം

മഴക്കെടുതിക്കായുള്ള സഹായധനം, കരിപ്പൂർ വിമാനത്താവളം പൂർണ സജ്ജമാക്കൽ, കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്നിവയിലൊന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

0

ഡൽഹി:മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്യത്വത്തിലുള്ള സർവകക്ഷി സംഘത്തോട് മുഖം തിരിച്ച് പ്രധാനമന്ത്രി. റേഷൻ വിഹിത വർധന അടക്കം ഉന്നയിച്ച വിഷയങ്ങളിലൊന്നും പ്രധാനമന്ത്രി അനുകൂല പ്രതികരണം നൽകിയില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിൽ കേരളത്തെ അപമാനിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ സമീപനമെന്നും സർവ കക്ഷി സംഘം വ്യക്തമാക്കി.

നാല് തവണ അനുമതി നിഷേധിക്കപ്പെട്ട ശേഷം പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘത്തിന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചപ്പോഴും നിരാശയായിരുന്നു ഫലം. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തിൽ കൊണ്ടുവന്നപ്പോൾ വെട്ടിച്ചുരുക്കിയ ഭക്ഷ്യധാന്യ വിഹിതം പുനഃസ്ഥാപിക്കണമെന്ന പ്രധാന ആവശ്യത്തിൽ നയപ്രകാരം മാത്രമേ പ്രവർത്തിക്കാനാകു എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മഴക്കെടുതിക്കായി ആവശ്യപ്പെട്ട സഹായധനം, കരിപ്പൂർ വിമാനത്താവളം പൂർണ സജ്ജമാക്കൽ, കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്നിവയിലൊന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.എച്ച്എന്‍എല്‍ പൊതുമേഖലാ സ്ഥാപനമായി നിലനിർത്തണമെന്നും സംസ്ഥാനത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ഒന്നുമുണ്ടായില്ല. തയ്യാറെടുപ്പുകളില്ലാതെയാണ് സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാൻ എത്തിയതെന്നും ബിജെപി കുറ്റപ്പെടുത്തി.

You might also like

-