പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു.

ഇന്ന് ഉച്ചയോടെ കുളിക്കാനിറങ്ങിയ ഇവരെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു

0

ആലപ്പുഴ :പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സജാദ്, ശ്രീജിത്ത്, അനീഷ് എന്നിവരാണ് മരിച്ചത്.വീയപുരത്ത് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയതായിരുന്നു മൂന്ന് പേരും. ഇന്ന് ഉച്ചയോടെ കുളിക്കാനിറങ്ങിയ ഇവരെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. രണ്ട് മണിക്കൂര്‍ തിരച്ചില്‍ നടത്തിയാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി