ഇറാനോട് പോരാടാൻ .സൗദി അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈനിക താവളം

ചെങ്കടലില്‍ ഹോര്‍മൂസ് മേഖലയിലൂടെ കടന്നു പോകുന്ന എണ്ണക്കപ്പലുകള്‍ക്ക് സൗദിയും അകമ്പടി നല്‍കും. സൗദി സഖ്യസേനാ കമാണ്ടര്‍ ജനറല്‍ ഫഹദ് ബിന്‍ തുര്‍ക്കി രാജകുമാരന്‍ അറിയിച്ചു. ഈ നീക്കത്തിന് മുന്നോടിയാണ് അമേരിക്കന്‍ സൈന്യത്തിന്റെ സൗദിയിലേക്കുള്ള വരവ്.

0

റിയാദ് :സൗദിയിലെ റിയാദിനടുത്ത അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാനുള്ള ശ്രമം തുടങ്ങി. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫായ കെന്നത്ത് മെക്കന്‍സി അല്‍ ഖര്‍ജിലെത്തി മേഖല പരിശോധിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് സൗദിയിലേക്ക് വീണ്ടും യുഎസ് സൈന്യമെത്തുന്നത്. ചെങ്കടലില്‍ കപ്പലുകള്‍ക്ക് അകമ്പടി പോകുന്ന സഖ്യത്തില്‍ സൗദിയും ഭാഗമാകുമെന്ന് സൈനിക കമാണ്ടര്‍ അറിയിച്ചു.അന്താരാഷ്ട്ര നാവിക സഖ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇതിന് സൗദി അറേബ്യ പിന്തുണ അറിയിച്ചിട്ടുണ്ട്.

ചെങ്കടലില്‍ ഹോര്‍മൂസ് മേഖലയിലൂടെ കടന്നു പോകുന്ന എണ്ണക്കപ്പലുകള്‍ക്ക് സൗദിയും അകമ്പടി നല്‍കും. സൗദി സഖ്യസേനാ കമാണ്ടര്‍ ജനറല്‍ ഫഹദ് ബിന്‍ തുര്‍ക്കി രാജകുമാരന്‍ അറിയിച്ചു. ഈ നീക്കത്തിന് മുന്നോടിയാണ് അമേരിക്കന്‍ സൈന്യത്തിന്റെ സൗദിയിലേക്കുള്ള വരവ്. ഇറാഖ് യുദ്ധ കാലത്ത് സൗദിയിലെത്തിയ അമേരിക്കന്‍ സൈന്യത്തിന്റെ മടങ്ങിപ്പോക്ക് 2003ലായിരുന്നു. അതായത് അമേരിക്കന്‍ സൈന്യം വീണ്ടും രാജ്യത്തെത്തുന്നത് 15 വര്‍ഷത്തിന് ശേഷം. ഇതിന് മുന്നോടിയായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് ചീഫ് കെന്നത്ത് മെക്കന്‍സി റിയാദിലെത്തി. അല്‍ ഖര്‍ജിലെ സൗദിയുടെ സൈനിക താവളത്തിനടുത്ത് യുഎസിനൊരുക്കുന്ന താവളം സന്ദര്‍ശിച്ചു. അടുത്തയാഴ്ച കൂടുതല്‍ ഉദ്യേഗസ്ഥരെത്തും.

You might also like

-