മതികെട്ടാനിൽനിന്നും കയ്യേറ്റക്കാർകൊപ്പം പട്ടയമുള്ള കർഷകരെ കുടിയൊഴിപ്പിച്ചത്തിന് പിന്നിൽ എ കെ ആന്റണിയും കെ സുധാകരനും എം എം മണി

കുടിയിറക്കപ്പെട്ട കർഷകർക്ക് അവരുടെ ഭൂമി തിരികെ കൊടുക്കുന്നതിനും നഷ്ടപരിഹാരം നൽകി വീണ്ടും കുടിയിരുത്തുന്നതിനും ജില്ലയിലെ സി പി ഐ എം നേതൃത്വം കൊടുക്കും . നിയമ പരമായും സംഘടനാപരമായും ഈ വിഷയത്തിൽ പാർട്ടി സമീപനം സ്വീകരിക്കുമെന്നും കർഷകരുടെ ഭൂമി ഉൾപ്പെടെ എപ്പോൾ ദേശീയപാതയായി പ്രഖ്യപിച്ചതിലും കെ സുധാകരൻ പങ്കുണ്ട് . എം എം മണി പറഞ്ഞു

0

ദേവികുളം | മതികെട്ടാനിൽ കയ്യേറ്റകാർക്കൊപ്പം കർഷകരെ കുടിയൊഴിപ്പായിച്ചതിൽ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്കും കെ സുധാകരനും പങ്കുണ്ടെന്ന്, മുൻ മന്ത്രിയും ഉടുമ്പൻചോല എം എൽ എ യുമായ എം എം മണി പറഞ്ഞു . 176 കർഷകരുടെ 846 ഭൂമിയാണ് 2002 ൽ പിടിച്ച്ചെടുത്തത്. കുടിയൊഴിപ്പിക്കപ്പെട്ടതിനെത്തുടർന്നു സർവ്വതും നഷ്ടപെട്ട മനംനൊന്ത അഞ്ച്‌ കർഷകർ ആത്ഹത്യ ചെയ്യുകയുണ്ടായി മതികെട്ടാനിൽനിന്നും കുടിയിറക്കിയ കർഷകരുടെ ഭൂമി തിരികെ ലഭിക്കാൻ ഏതറ്റംവരെയും പോകുമെന്ന് എം എം മണി പറഞ്ഞു . ദേവികുളം സബ്‌കളക്ടർ ഓഫീസിലേക്ക് മതികെട്ടാനിൽനിന്നും കുടിയൊഴിപ്പിച്ചകര്ഷകർ നടത്തിയ മാർച്ച് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

കയ്യേറ്റക്കാർക്കൊപ്പം കർഷകരെ ഇറക്കിവിട്ടത്‌ അന്നത്തെ പ്രതിപക്ഷം അറിഞ്ഞിരുന്നില്ല 2500 ഏക്കർ വരുന്ന റവന്യൂ ഭൂമിയിലായിരുന്നു കയറ്റം. കൈയേറ്റക്കാർ കയ്യേറിയ ഭൂമി ഒഴിപ്പിക്കണമെന്നായിരുന്ന അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാന്ദൻ ആവശ്യപ്പെട്ടിരുന്നത് എന്നാൽ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയും വനം വകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരനും ഗൂഢാലോചന നടത്തിയാണ് കയ്യേറ്റക്കാർക്കൊപ്പം കർഷകരെ നിഷ്കരുണം കുടിയിറക്കിയത് .അന്നത്തെ ഐ എ എസ് ,ഐ എഫ് എസ് ഉദ്യോഗസ്ഥരായ ഭരത്‌ഭൂഷണും സാജൻ പീറ്ററും ചേർന്ന് കർഷകരുടെ ഭൂരേഖകൾ വാങ്ങി നശിപ്പിച്ചിട്ടുണ്ട് . പട്ടയം പരിശോധിക്കാനാണെന്നു പറഞ്ഞു വാങ്ങിയ പട്ടയം ഉൾപ്പെടെയുള്ള രേഖകളാണ് നശിപ്പിച്ചു കളഞ്ഞത് .ഒരു നോട്ടീസുപോലും കൊടുക്കാതെയാണ് കർഷകരെ കുടിയിറക്കിയത് . ഇത് കടുത്ത നീതിനിക്ഷേതമാണ് കൊടിയ വഞ്ചനയുമാണ് .

കുടിയിറക്കപ്പെട്ട കർഷകർക്ക് അവരുടെ ഭൂമി തിരികെ കൊടുക്കുന്നതിനും നഷ്ടപരിഹാരം നൽകി വീണ്ടും കുടിയിരുത്തുന്നതിനും ജില്ലയിലെ സി പി ഐ എം നേതൃത്വം കൊടുക്കും . നിയമ പരമായും സംഘടനാപരമായും ഈ വിഷയത്തിൽ പാർട്ടി സമീപനം സ്വീകരിക്കുമെന്നും കർഷകരുടെ ഭൂമി ഉൾപ്പെടെ എപ്പോൾ ദേശീയപാതയായി പ്രഖ്യപിച്ചതിലും കെ സുധാകരൻ പങ്കുണ്ട് . എം എം മണി പറഞ്ഞു .

മതികെട്ടാനിൽ നിന്നുംകുടിയിറക്കപെട്ട കർഷകരുടെ സംയുകത സമതി നടത്തിയ സബ്‌കളക്ടർ ഓഫീസ് മാർച്ചിൽ ദേവികുളം എം എൽ എ അഡ്വ : എ രാജ അദ്ധ്യക്ഷത വഹിച്ചു.  യോഗത്തിൽ സമര സമതി നേതാക്കളായ ജോർജ്ജ് ഫിലിപ്പ് വെട്ടിക്കൽ കെ ജി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു .

You might also like

-