അടിമാലി ,വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തുകൾ കടുവ ഭീതിയിൽ

11 വയസോളം പ്രായമുള്ള 300 കിലോയിലധികം തൂക്കവരുന്ന കടുവയുടെ കാൽപാദമാണ് അംബ്ലിക്കുന്നു മേഖലയിൽ കണ്ടെത്തിയിട്ടുള്ളത് . വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ പെട്ട പ്രദേശത്തു വന മേഖലയില്ല . അടുത്ത പ്രദേശത്തൊന്നും വനമില്ല പ്രദേശത്ത്‌ കടുവയെ കണ്ടെത്തിയതിൽ ദൂരൂഹതയുണ്ടെന്നു നാട്ടുകാർ ആരോപിക്കുന്നു

0

അടിമാലി | അടിമാലിക്കു സമീപം പെട്ടിമുടിയിലും വെള്ളത്തൂവൽ പഞ്ചായത്തിലെ കൂമ്പൻപാറ ഓടക്കാസിറ്റി അമ്പിളിക്കുന്ന് മേഖലയിലും കടുവയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ കാൽപാട് പ്രദേശത്തുനിന്നു കണ്ടെത്തിയതോടെയാണു സ്ഥിരീകരണം. കഴിഞ്ഞ 3 ദിവസങ്ങളിൽ 10 ലധികം വളർത്തു നായ്ക്കളെ കാണാതായിരുന്നു. പുളിമൂട്ടിൽ തമ്പി, അമ്പാടിയിൽ ബിന്ദു, പുളിക്കൽ ലീല എന്നിവരുടെ വളർ‌ത്തു നായ്ക്കളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാതായത്.അതേസമയം കൂമ്പൻപാറ അമ്പിളിക്കുന്ന് മേഖലയിൽ കടുവയുടെ സാനിധ്യം വനം വകുപ്പ് സ്ഥികരിച്ചു . അമ്പിളിക്കുന്ന് നടപറമ്പിൽ ലിസി ,മാലി ശശി ,കൊമ്പംകോട്ടിൽ കുഞ്ഞുമോൻ , മണലികുടി രാരിച്ചൻ എന്നിവരുടെ വീടിന് സമീപം കടുവയുടെ സാനിധ്യവും വനം വകുപ്പ് സ്ഥിതികരിച്ചിട്ടുള്ളത് . 11 വയസോളം പ്രായമുള്ള 300 കിലോയിലധികം തൂക്കവരുന്ന കടുവയുടെ കാൽപാദമാണ് അംബ്ലിക്കുന്നു മേഖലയിൽ കണ്ടെത്തിയിട്ടുള്ളത് . വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ പെട്ട പ്രദേശത്തു വന മേഖലയില്ല . അടുത്ത പ്രദേശത്തൊന്നും വനമില്ല പ്രദേശത്ത്‌ കടുവയെ കണ്ടെത്തിയതിൽ ദൂരൂഹതയുണ്ടെന്നു നാട്ടുകാർ ആരോപിക്കുന്നു .പ്രദേശത്ത്‌ വനം വകുപ്പ് നിരീഷ ക്യാമറ സ്ഥാപിച്ചു പെട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്

കുരിശുപാറ, പീച്ചാട്, കല്ലാർ, കൊരങ്ങാട്ടി, അടിമാലി, കൂമ്പൻപാറ പ്രദേശങ്ങളുമായി ബന്ധപ്പെട്ടുള്ള സ്ഥലമാണ് പെട്ടിമുടി. ഇതുവരെ ഇവിടെ കടുവയുടെ സാന്നിധ്യം കണ്ടിട്ടില്ല. കടുവയുടെ കാൽപാടുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു നിരീക്ഷണ ശ്കതമാക്കിയിട്ടുണ്ട് .രാത്രികാല പട്രോളിങ് ശക്തമാക്കുമെന്നും അടിമാലി റേഞ്ച് ഓഫിസർ ജോജി ജയിംസ് പറഞ്ഞു.അടുത്തിടെയായി പ്രദേശത്ത്‌ വന്യമൃഗശാലയം രൂക്ഷമായതിനെതിരെ നടപടി ആവശ്യപ്പെട്ടു നാട്ടുകാർ അധികൃതർക്ക് പരാതി നൽകി

You might also like

-