കോടതിയെ തെറ്റുധരിപ്പ് ജാമ്യം പ്രതിയെ വീണ്ടു അറസ്റ്റുചെയ്ത് പോലീസ്

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മറച്ച് വെച്ചാണ് പ്രതി ജാമ്യം നേടിയത്.

0

കൊച്ചി :ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മറച്ച് വെച്ചാണ് പ്രതി ജാമ്യം നേടിയത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. ആലപ്പുഴ തുറവൂർ സ്വദേശിനിയായ 17കാരിയെ വാൽപാറയിൽ വെച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി എറണാകുളം കുമ്പളം മുട്ടിങ്കൽ സഫീർ ഷാ (32) വസ്തുതകൾ മറച്ചുവെച്ചാണ് ഹൈ കോടതിയിൽ നിന്ന് ജാമ്യം നേടിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പുനപരിശോധനാ ഹരജി നൽകിയത്. മെയ് 12ന് സിംഗിൾബെഞ്ച് അനുവദിച്ച ജാമ്യം പുനപരിശോധിക്കണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ആവശ്യം.

ജനുവരി ഏഴിന് പെൺകുട്ടി കൊല്ലപ്പെട്ടതിന്‍റെ പിറ്റേ ദിവസം തന്നെ പ്രതി അറസ്റ്റിലാവുകയും 83 ദിവസം പിന്നിട്ടപ്പോൾ ഏപ്രിൽ ഒന്നിന് അന്വേഷണ സംഘം എറണാകുളം കോടതിയിൽ കുറ്റപത്രം നൽകുകയും ചെയ്തതായി സർക്കാറിന്‍റെ ഹരജിയിൽ പറയുന്നു. എന്നാൽ, അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകിയിട്ടില്ലെന്നും നിയമപരമായ ലഭിക്കേണ്ട ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഹൈകോടതി ഹരജി പരിഗണിച്ചത്. കുറ്റപത്രം സമർപ്പിച്ച വിവരം കോടതിയിൽ അറിയിക്കേണ്ട പ്രോസിക്യൂഷനും ഇക്കാര്യം അറിയിച്ചില്ല. 50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കുറ്റപത്രം നൽകാനായില്ലെന്ന വീഴ്ച വിധിയിൽ എടുത്തു പറഞ്ഞിട്ടുമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചാണ് ഉടന് പ്രതിയെ അറസ്റ്റ് ചെയ്യാന് കോടതി നിര്‍ദേശിച്ചത്.

You might also like

-