രാജ്യത്ത് ആകെ 14.5 ലക്ഷം പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റതായ് കേന്ദ്ര മൃഗ പരിപാലന വകുപ്പ്

രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ തെരുവ് നായകളുടെ എണ്ണം വര്‍ധിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ രേഖാപ്രകാരം 2,89,986 തെരുവ് നായകള്‍ ആണുള്ളത്.ഇരുപതാം മൃഗപരിപാലന സെന്‍സസിനെ ആധാരമാക്കിയുള്ള നിഗമനങ്ങള്‍ ശ്രദ്ധേയമായ വസ്തുതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്

0

ഡൽഹി | തെരുവ് നായ്ക്കളുടെ ശല്ല്യരൂക്ഷമായിത്തുടര്ന്ന സാഹചര്യത്തിൽ സ്ഥിവിവര കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര മൃഗ പരിപാലന വകുപ്പ് . 2022ല്‍ മാത്രം രാജ്യത്ത് ആകെ 14.5 ലക്ഷം പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റതായ് കേന്ദ്ര മൃഗ പരിപാലന വകുപ്പിന്റെ കണക്കുകള്‍. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ തെരുവ് നായകളുടെ എണ്ണം വര്‍ധിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ രേഖാപ്രകാരം 2,89,986 തെരുവ് നായകള്‍ ആണുള്ളത്.ഇരുപതാം മൃഗപരിപാലന സെന്‍സസിനെ ആധാരമാക്കിയുള്ള നിഗമനങ്ങള്‍ ശ്രദ്ധേയമായ വസ്തുതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കേരളം കര്‍ണ്ണാടക മഹാരാഷ്ട്ര അടക്കം 17 സംസ്ഥാനങ്ങളിലാണ് തെരുവ് നായകളുടെ എണ്ണം വര്‍ധിക്കുന്നത്. എ.ബി.സി പരിപാടികള്‍ തടസ്സപ്പെടുകയോ വേഗത കുറയുകയോ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളാണ് ഇവ.ദാദര്‍&നാഗര്‍ ഹവേലില ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും മണിപ്പൂരിലും രാജ്യത്ത് തെരുവ് നായകള്‍ ഇല്ല. സ്ഥിതിവിവരം അനുസരിച്ച് കേരളത്തില്‍ ഉള്ളത് 2,89,986 തെരുവ് നായ്ക്കളാണ്. മഹാരാഷ്ട്രയില്‍ 12,76,399ഉം കര്‍ണാടകയില്‍ 11, 41,173 ഉം തെരുവ് നായകളാണ് ഉള്ളത്. 2021ല്‍ രാജ്യത്ത് 17.01 ലക്ഷം പേര്‍ തെരുവുനായ ആക്രമണത്തിന് വിധേയരായി. 2022 ല്‍ ജൂലൈ 22 വരെ 14.5 ലക്ഷം പേര്‍ക്ക് രാജ്യത്ത് തെരുവ് നായകളില്‍ നിന്ന് കടിയേറ്റു.

അതേസമയം സംസ്ഥാനത്ത് വളർത്തു നായ്ക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. തെരുവ് നായ്ക്കൾക്ക് സെപ്റ്റംബർ 20 മുതൽ കുത്തിവയ്പ്പ് നൽകും. പലയിടത്തും വാക്സിനേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സെപ്റ്റംബര്‍ മാസം പേവിഷബാധ പ്രതിരോധമാസമായി ആചരിക്കും. വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി,സംസ്ഥാനത്ത് തെരുവുനായകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഈ വര്‍ഷം മാത്രം 21 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇവരില്‍ 15 പേരും പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-