എടത്വയിൽ കാർ മരത്തിലിടിച്ച് അപകടം ,സഹോദരങ്ങൾ മരിച്ചു

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച ശേഷം വെള്ളക്കെട്ടിലേക്ക് മറിഞ്ഞു.സഹോദരങ്ങളായ മിഥുൻ (21), വിമൽ (19) എന്നിവരാണ്

0

ആലപ്പുഴ എടത്വയിൽ കാർ മരത്തിലിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ 9. 30യോട് കൂടിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച ശേഷം വെള്ളക്കെട്ടിലേക്ക് മറിഞ്ഞു.സഹോദരങ്ങളായ മിഥുൻ (21), വിമൽ (19) എന്നിവരാണ് മരിച്ചത്. തലവട സ്വദേശികളാണ് ഇവർ. അമ്പലപ്പുഴയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിൽ പച്ച ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. സ്ഥലത്ത് വച്ച് തന്നെ സഹോദരങ്ങൾ മരിച്ചു.

അമ്പലപ്പുഴയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ പച്ച ജംഗ്ഷന് സമീപം ഇവർ ഓടിച്ചിരുന്ന വാഹനം മരത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിഞ്ഞു വാഹനത്തിന്റെ വേഗതയും റോഡിൽ മാലിന്യം നിറഞ്ഞതുമാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്‌സ് എത്തിയ ശേഷമാണ് വാഹനം വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ എത്തിച്ചു.

You might also like

-