എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുയോഗത്തിൽ കൂട്ടത്തല്ല് വനിതാ നേതാവിന് പരിക്ക്

സംഘടനാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നോമിനേഷന്‍ കൊടുക്കാന്‍ എത്തിയതായിരുന്നു സംസ്ഥാന സമിതിയിലേക്കായിരുന്നു മത്സരിക്കാന്‍ തീരുമാനിചാണ് എത്തിയത് എന്നാല്‍ തോമസ് കെ തോമസ് എം എല്‍ എയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നോമിനേഷന്‍ നല്‍കുന്നതിനെ എതിര്‍ത്തു ഇതേത്തുടർന്നുണ്ടായ വാക്ക് വാദത്തിനിടയിൽ തോമസ് കെ തോമസിനെ അനുകൂലിക്കുന്നവർ തന്നെ കയ്യേറ്റചെയ്തു കുട്ടനാട് എം എല്‍ എ മര്‍ദ്ദിച്ചു "

0

ആലപ്പുഴ | എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുയോഗത്തിൽ കൂട്ടത്തല്ല് കുട്ടനാട് എം എൽ എ തോമസ് കെ തോമസ് മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്‍റെ പരാതി. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ് ജോസാണ്, തോമസ് കെ തോമസ് എംഎല്‍എക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കാലിന് പരിക്കേറ്റ് ഇവര്‍ ഇന്ന് പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകുമെന്നുംപറഞ്ഞു .

“സംഘടനാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നോമിനേഷന്‍ കൊടുക്കാന്‍ എത്തിയതായിരുന്നു സംസ്ഥാന സമിതിയിലേക്കായിരുന്നു മത്സരിക്കാന്‍ തീരുമാനിചാണ് എത്തിയത് എന്നാല്‍ തോമസ് കെ തോമസ് എം എല്‍ എയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നോമിനേഷന്‍ നല്‍കുന്നതിനെ എതിര്‍ത്തു ഇതേത്തുടർന്നുണ്ടായ വാക്ക് വാദത്തിനിടയിൽ തോമസ് കെ തോമസിനെ അനുകൂലിക്കുന്നവർ തന്നെ കയ്യേറ്റചെയ്തു കുട്ടനാട് എം എല്‍ എ മര്‍ദ്ദിച്ചു ” ആലീസ് പറഞ്ഞു ആലീസിന്‍റെ കാലിന് പരിക്കേറ്റിട്ടുണ്ട്.
അതേസമയം ആരോപണങ്ങള്‍ തോമസ് കെ തോമസ് എംഎല്‍എ നിഷേധിച്ചു. കള്ള അംഗത്വ ബുക്കുമായാണ് സംസ്ഥാന സമിതി അംഗമായ റെജി ചെറിയാന്‍റെ നേതൃത്വത്തിലുള്ള വിഭാഗം എത്തിയതെന്നും സംഘടനാ തെരഞ്ഞെടുപ്പ് ആട്ടിമറിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും തോമസ് കെ തോമസ് എംഎല്‍എ ആരോപിച്ചു

You might also like

-