ഏലപ്പാറക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു

വലിയ അളവില്‍ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസകരമായ വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവില്‍ മണ്ണിടിഞ്ഞു വീണത്.

0

വണ്ടിപ്പെരിയാർ , ഇടുക്കി | ഏലപ്പാറക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ (50) എന്ന് വിളിക്കുന്ന ഭാഗ്യം ആണ് അപകടത്തില്‍ മരിച്ചത്. ലയത്തിന് പിന്നിലെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.
ഫയര്‍ ഫോഴ്സ് എത്തി തെരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുക്കാനായത്.രാവിലെ 4 മണിക്കാണ് അപകടമുണ്ടായത്. വലിയ അളവില്‍ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസകരമായ വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവില്‍ മണ്ണിടിഞ്ഞു വീണത്.

ഇടുക്കി അടിമായി ഇരുമ്പുപാലത്തിന് സമീപം ദേവിയാർ പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തുന്നു.. ഒഴിവത്തടം സ്വദേശി അഖിൽ ( 22 ) ആണ് ഒഴുക്കിൽപ്പെട്ടത്.

പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഇടുക്കിയിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും

പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ കളക്ടറേറ്റിലും എല്ലാ താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

കൺട്രോൾ റൂം നമ്പറുകൾ

കളക്ടറേറ്റ് : 04862-233111
04862-233130

താലൂക്ക് കൺട്രോൾ റൂം

ദേവികുളം : 04865-264231

ഉടുമ്പൻചോല : 04868-232050

പീരുമേട് : 04869-232077

ഇടുക്കി : 04862-235361

തൊടുപുഴ: 04862-222503.

You might also like

-