ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിനെ ന്യായീകരിച്ച് എ വിജയരാഘവന്‍.

ഉത്തരം എഴുതിയ കടലാസുകള്‍ കാണാതെ പോയാല്‍ ആണ് പ്രശ്നമെന്നും വിജയരാഘവന്‍ വാദിച്ചു. പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

0

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിനെ ന്യായീകരിച്ച് എല്‍ഡ‍ിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ എ വിജയരാഘവന്‍. ഉത്തരം എഴുത്തിയിട്ടില്ലാത്ത ഉത്തരക്കടലാസ് മുറിക്കടലാസാണെന്നും അതിന് വെള്ളക്കടലാസിന്‍റെ വിലയേയുള്ളൂവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ഉത്തരം എഴുതിയ കടലാസുകള്‍ കാണാതെ പോയാല്‍ ആണ് പ്രശ്നമെന്നും വിജയരാഘവന്‍ വാദിച്ചു. പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You might also like

-