വിവാഹിതയായ പതിനാറുകാരിയെ 400 പേർ പീഡിപ്പിച്ചതായി പരാതി

അമ്മ മരിച്ച പെൺകുട്ടിയെ എട്ടു മാസം മുൻപാണു വിവാഹം ചെയ്ത് അയച്ചത്. എന്നാൽ ഭർത്താവും വീട്ടുകാരും ചേർന്ന് പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു

0

മുംബൈ ∙ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ വിവാഹിതയായ പതിനാറുകാരിയെ 400 പേർ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ആറു മാസത്തിനിടെ പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു. പരാതി പറയാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടി ഇപ്പോൾ രണ്ടു മാസം ഗർഭിണിയാണ്.രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ദാരുണവും നിശിതവുമായ ലൈംഗികാതിക്രമ സംഭവങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ്.

കുറച്ചു വർഷങ്ങൾക്കു മുൻപ് അമ്മ മരിച്ച പെൺകുട്ടിയെ എട്ടു മാസം മുൻപാണു വിവാഹം ചെയ്ത് അയച്ചത്. എന്നാൽ ഭർത്താവും വീട്ടുകാരും ചേർന്ന് പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു. ഇത് സഹിക്കാനാകാതെ തിരികെ അച്ഛന്റെ അരികിലെത്തി. എന്നാൽ അച്ഛൻ സ്വീകരിക്കാൻ തയാറാകാത്തതിനാൽ പെൺകുട്ടി ബസ് സ്റ്റാൻഡിൽ ഭിക്ഷയെടുത്ത് ജീവിക്കാൻ തുടങ്ങി. അവിടെനിന്നാണ് ലൈംഗിക പീഡനം നേരിടാനാരംഭിച്ചത്.

‘എന്നെ നിരവധി പേർ ദുരുപയോഗം ചെയ്തു. ഞാൻ ഒരു പരാതി നൽകാനായി നിരവധി തവണ സ്റ്റേഷനിൽ എത്തിയെങ്കിലും പൊലീസ് യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഒരു പൊലീസുകാരനും എന്നെ ഉപദ്രവിച്ചു’– ശിശുക്ഷേമ കമ്മിറ്റിക്കു പെൺകുട്ടി നൽകിയ മൊഴിയിൽ വ്യക്തമാക്കി. സംഭവത്തിൽ പോക്സോ പ്രകാരവും ശൈശവ വിവാഹ നിരോധന നിയമപ്രകാരവും പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തെന്നും ബീഡ് എസ്പി രാജാ രാമസ്വാമി വാർത്താ ഏജൻസിയോടു പറഞ്ഞു.

ജനുവരി 29 നും സെപ്റ്റംബർ 22 നും ഇടയിൽ ഡോംബിവ്‌ലി ഏരിയയിലെ വിവിധ സ്ഥലങ്ങളിൽ വച്ച് 33 യുവാക്കൾ തന്നെ ഒന്നിലധികം തവണ കൂട്ടബലാത്സംഗം ചെയ്തതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആരോപിച്ചിരുന്നു. ജനുവരിയിൽ പ്രതികളിലൊരാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായ പീഡന ദൃശ്യങ്ങൾ വീഡിയോ പകർത്തുകയും ചെയ്തിരുന്നു. പിന്നീട് മറ്റ് പ്രതികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ബ്ലാക്ക് മെയിൽ ചെയ്യാൻ വീഡിയോ ഉപയോഗിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376, 376 (എൻ), 376 (3), 376 (ഡി) (എ) വകുപ്പുകൾ പ്രകാരവും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതുമാണ്.

You might also like

-