മുക്കുപണ്ടം വിറ്റ് 2 ലക്ഷത്തി തൊണ്ണൂറായിരം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

2022 ജൂലെ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് പ്രതി അടിമാലിയിലെ കൃഷ്ണ ജൂവലറിയിലെ ഉടമസ്ഥയെ കുഞ്ചിത്തണ്ണിയിൽ നിന്നും കളത്തികുടിയിൽ ജോസ് എന്ന പേരിൽ വിളിക്കുകയും അടിമാലി കാർഷിക വികസന ബാങ്കിലെ ആനച്ചാൽ ശാഖയിൽ 2 ലക്ഷത്തി തൊണ്ണൂറായിരം രൂപക്ക് 13 പവൻ പണയം വച്ചിട്ടുണ്ടെന്നും പണയം വച്ച സ്വർണ്ണം 3 ലക്ഷം രൂപക്ക് തരാമെന്നുംഅറിയിച്ചു

0

തൊടുപുഴ | ഇടുക്കി അടിമാലിയിൽ ജ്വല്ലറിയിൽ മുക്കുപണ്ടം വില്പന നടത്തി 2 ലക്ഷത്തി തൊണ്ണൂറായിരം രൂപ തട്ടിയെടുത്തകേസിൽ കേസിൽ ഒരാൾ അറസ്റ്റിൽ അടിമാലി മുനിത്തണ്ട് സ്വദേശി അമ്പാട്ട്കുടിയിൽ ജിബിൻ കുര്യാക്കോസിനെ ( 43 ) ആണ് വെള്ളത്തൂവൽ പോലിസ് അറസ്റ്റ് ചെയ്തത്.2022 ജൂലെ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് പ്രതി അടിമാലിയിലെ കൃഷ്ണ ജൂവലറിയിലെ ഉടമസ്ഥയെ കുഞ്ചിത്തണ്ണിയിൽ നിന്നും കളത്തികുടിയിൽ ജോസ് എന്ന പേരിൽ വിളിക്കുകയും അടിമാലി കാർഷിക വികസന ബാങ്കിലെ ആനച്ചാൽ ശാഖയിൽ 2 ലക്ഷത്തി തൊണ്ണൂറായിരം രൂപക്ക് 13 പവൻ പണയം വച്ചിട്ടുണ്ടെന്നും പണയം വച്ച സ്വർണ്ണം 3 ലക്ഷം രൂപക്ക് തരാമെന്നുംഅറിയിച്ചു. തുടരെ കോളുകൾ വരികയും  അടിമാലി കൃഷ്ണ ജൂവലറിയിലെ ജീവനക്കാരന്റെ കൈവശം പണം കൊടുത്ത് അയക്കുകയും ചെയ്തു. തുടർന്ന് ആനച്ചാൽ ശാഖയുടെ സമീപം വച്ച് പ്രതിയും പെരുമ്പാവൂർ സ്വദേശികളായ സഹായികളും ചേർന്ന് മുക്കുപണ്ടം സ്വർണമാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വില്പനനടത്തി പണം കൈപറ്റി പണം കൈപ്പറ്റുകയും ചെയ്തു. തുടർന്ന് തങ്ങൾ പിന്നാലെ എത്തിക്കോളാം എന്നും കുറച്ച് സ്വർണ്ണം കൂടി ജൂവലറിയിൽ നിന്നും എടുക്കാനുണ്ടെന്നും ജീവനക്കാരനോട് പറഞ്ഞുമുങ്ങി .

ആഭരണം കൈപ്പറ്റിയ ജൂവലറിയിലെ ഉടമസ്ഥക്ക് സംശയം തോന്നി ഉരച്ച് നോക്കിയപ്പോഴാണ് കബളിക്കപ്പെട്ട വിവരം മനസ്സിലായത് തുടർന്ന് പോലിസിൽ പരാതി നൽകുകയായിരുന്നു .
പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് വെള്ളത്തൂവൽ പോലീസ് അറിയിച്ചു.മറ്റു പ്രതികൾ സമാനമായ രീതിയിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു . ഇടുക്കി എസ് പി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലാവുന്നത്

You might also like

-