അഫ്ഗാനിസ്ഥാനിൽ പക്തികയിൽ വൻ ഭൂചലനം 257 പേർ മരിച്ചതായി റിപ്പോർട്ട്.

പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിലാണ് ഭൂചലനമുണ്ടായത്. വൻ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. പാകിസ്താന്റെ ചില മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇസ്ലാമാബാദ്, ലാഹോർ, ക്വറ്റ തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ തോതിലായിരുന്നു ഭൂചലനം.

0

കാബൂൾ| അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 257പേർ മരിച്ചതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

കിഴക്കൻ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. അപകടത്തിൽ 175ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിലാണ് ഭൂചലനമുണ്ടായത്. വൻ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. പാകിസ്താന്റെ ചില മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇസ്ലാമാബാദ്, ലാഹോർ, ക്വറ്റ തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ തോതിലായിരുന്നു ഭൂചലനം.

National Center for Seismology
@NCS_Earthquake

Earthquake of Magnitude:6.1, Occurred on 22-06-2022, 02:24:37 IST, Lat: 32.94 & Long: 69.56, Depth: 10 Km ,Location: Pakistan for more information download the BhooKamp App riseq.seismo.gov.in/riseq/Interact

ഇന്ന് പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. ആളുകൾ ഉറങ്ങുന്ന സമയമായതിനാലാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിച്ചതെന്നാണ് വിലയിരുത്തൽ. ദുരന്തവാർത്ത സർക്കാർ വക്താവ് ബിലാൽ കരിമി സ്ഥിരീകരിച്ചു. മഹാവിപത്ത് ഒഴിവാക്കാൻ അന്താരാഷ്‌ട്ര ഏജൻസികളുടെ സഹായവും അദ്ദേഹം അഭ്യർത്ഥിച്ചു.

തെക്കുകിഴക്കൻ നഗരമായ ഖോസ്തിൽ നിന്ന് 44 കി. മീ. അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 500 കി.മീ. ചുറ്റളവിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലും പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് രാജ്യാന്തക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ”പക്തിക പ്രവിശ്യയിലെ നാലു ജില്ലകളിൽ കഴിഞ്ഞ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഡസൻ കണക്കിന് വീടുകൾ തകർന്നു”- സർക്കാർ വക്താവ് ബിലാൽ കരിമി ട്വീറ്റ് ചെയ്തു.

Kabul: An earthquake in Afghanistan last night caused extensive damage. The Afghan government says more than 250 people have been killed. The media, including the BBC, reports that the death toll could rise.
The quake injured 155 people. The quake affected Burma, Siruk, Naka and Gayan districts of eastern Afghanistan on Tuesday night. More details of the quake, which measured 6.1 on the Richter scale, are available. There have been reports of rescue operations using helicopters.

തകർന്ന വീടുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം ഇതുവരെ അറിവായിട്ടില്ലെന്നും താലിബാൻ അധികൃതർ പറഞ്ഞു.

പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടതായും ഡസൻ കണക്കിന് വീടുകൾ തകർന്നതായും കരിമി കൂട്ടിച്ചേർത്തു.

പക്തിക പ്രവിശ്യയിൽ ഇതുവരെ നൂറുകണക്കിന് ആളുകൾ വീടുവിട്ട് പലായനം ചെയ്തിട്ടുണ്ടെന്നും അവർക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്നും കരിമി പറഞ്ഞു.

അവശിഷ്ടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ താലിബാൻ സർക്കാർ അന്താരാഷ്ട്ര ഫൗണ്ടേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അടിയന്തര സഹായ സംഘങ്ങളുൾപ്പെടെ ഹെലികോപ്റ്ററുകൾ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും നിലവിൽ മരിച്ചവരെയും പരിക്കേറ്റവരെയും ഒഴിപ്പിക്കുന്നുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും താലിബാൻ അറിയിച്ചു.

ബുധനാഴ്ച പുലർച്ചെയാണ് അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും ചില ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

You might also like

-