റീ ബിൽഡ് കേരള പദ്ധതി നിർബന്ധിച്ചു” ആരുടെയും ഭൂമി ഏറ്റെടുക്കില്ല” എ.കെ. ശശീന്ദ്രൻ

പദ്ധതിയ്ക്ക് ജനങ്ങൾക്കിടയിൽ നിന്ന് കാര്യമായ സ്വീകാര്യത ലഭിച്ചില്ലന്നും നയപരമായ പുനപരിശോധന നടത്തുമെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു. വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശനപരിഹാരത്തിന് പ്രത്യേക സമിതി രൂപീകരിച്ച് വിശദമായ റിപ്പോർട്ട് തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

0

ഇടുക്കി | കർഷകർതാല്പര്യങ്ങൾക്ക് വിരുദ്ധമായി റീബിൽഡ് കേരള പദ്ധതി നടപ്പാക്കാൻ വനം വകുപ്പ് തയ്യാറാവില്ലന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് പരിപൂർണ്ണ സമ്മതമുണ്ടങ്കിൽ മാത്രം സ്ഥലം വിട്ടുനൽകിയാൽ മതിയാവും ആരെയും നിർബന്ധിച്ചു കുടിയൊഴിപ്പില്ല .പദ്ധതിയ്ക്ക് ജനങ്ങൾക്കിടയിൽ നിന്ന് കാര്യമായ സ്വീകാര്യത ലഭിച്ചില്ലന്നും നയപരമായ പുനപരിശോധന നടത്തുമെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു. വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശനപരിഹാരത്തിന് പ്രത്യേക സമിതി രൂപീകരിച്ച് വിശദമായ റിപ്പോർട്ട് തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .

ജില്ലയിലെ വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ലാ കളക്ട്രേറ്റിൽ സർവ്വകക്ഷി യോഗത്തിന്ശേഷം മാധ്യമ പ്രവർത്തകരുമായി സംരിക്കുകയായിരുന്നു മന്ത്രി . ബഫർ സോൺ വിഷയത്തിലും റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയുള്ള വനം വകുപ്പിന്റെ കുടിയൊഴിപ്പിക്കൽ നീക്കവും റവന്യൂ ഭൂമിലയിലെ വനവിജ്ഞാപനവും സംബന്ധിച്ച് വനം വകുപ്പ് സ്വീകരിക്കയുന്ന നടപടികളെ രാഷ്ട്രീയ ഭേതമന്യേ രാഷ്ട്രീയ കക്ഷികൾ നേതാക്കൾ വിമർശിച്ചു

ജില്ലയിലെ പട്ട പ്രശനങ്ങളിലും ഭൂ പതിവ് ചട്ടം ഭേദഗതി ചെയുന്ന കാര്യത്തിലും റവന്യൂ വനം വകുപ്പുകൾ സ്വീകരിക്കുന്ന നടപടികളെ സി പി ഐ എം ജില്ലാ സെകട്ടറി സി വി വര്ഗീസ് രൂക്ഷമായി വിമർശിച്ചു . വനം വകുപ്പ് സമാന്തര ഭരണം നടത്തുകയാണെന്നും ജനങ്ങളുടെ സഹകരമില്ലാതെ ജില്ലയിൽ വന വത്കരണം നടപ്പാക്കാനാകില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ മന്ത്രി തയ്യാറാകണമെന്ന് സി വി വര്ഗീസ് ആവശ്യപ്പെട്ടു വനം വകുപ്പ് ജനങ്ങളെ ദ്രോഹിക്കുന്ന നിലപാട് അവസാനിപ്പിച്ച് ജനങ്ങളുമായി സംവധിക്കാൻ മനുഷ്യത്വമുള്ള ഉദ്യോഗസ്ഥനെ നോഡലഫിസറായി നിയമിക്കണമെന്നും സി പി എം ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസ് ആവശ്യപ്പെട്ടു

സർവ്വകക്ഷി യോഗമല്ല സർക്കാർ ഇറക്കിയ ജനവിരുദ്ധ ഉത്തരവുകൾ പിൻവലിക്കാനാണ് സർക്കാർ നടപടി വശീകരിക്കേണ്ടത്ന്ന് കേരളാകോൺഗ്രസ് ജോസഫ്‌ ജില്ലാ പ്രസിഡണ്ട് എം ജെ ജേക്കബ് പറഞ്ഞു . 1964 വിവാദ ചട്ടം ഭേതഗതിചെയ്യണം ചട്ടം ഭേദഗതി ചെയ്യാത്തതിന് പിന്നിൽ ദൂരൂഹതയുണ്ട് വനം വകുപ്പിന്റെ സമാന്തര ഭരണം മൂലം ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സഹചാരായം നിലവിലുണ്ട് പല ഗ്രാമീണ റോഡുകളുടെ നിർമ്മാണവും വനം വകുപ്പ് അവകാശ വാദമുന്നയിച്ചു തടസ്സപ്പെടുത്തുകയാണ് യോഗകൊണ്ട് കാര്യമില്ല ഉത്തരവുകളാണ് ആവശ്യമെന്നു എം ജേക്കബ് പറഞ്ഞു .ഉദ്യോഗസ്ഥരെ വിമർശിച്ചാൽ കൂടുതൽ ശക്തിയോടെ തിരിച്ചടിക്കുന്ന നിലപാടാണ് മുൻപ് ഉണ്ടായിട്ടുള്ളത്
സർവ്വകക്ഷി യോഗങ്ങൾ പ്രഹസനമെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. അതേസമയം വിഷയങ്ങൾ സംബന്ധിച്ച് വനം വകുപ്പിന്റെ വിശദീകരണം സർവ്വകക്ഷി നേതാക്കൾ അംഗികരിച്ചില്ലാ
ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് , പീരുമേട് എം.എൽ എ വാഴൂർ സോമൻ , ദേവികുളം എം.എൽ.എ എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, കളക്ടർ ഷീബാ ജോർജ് വകുപ്പുതല ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു. പൊതുപ്രവർത്തകരായ, സി.വി. വർഗ്ഗീസ്, കെ.സലിം കുമാർ, ജോസ് പാലത്തിനാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു രാഷ്ട്രീയ കക്ഷി നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമര രംഗത്തുള്ള സംഘടനകളെ പങ്കെടുപ്പിച്ചില്ല.

You might also like

-