ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും കൊച്ചുമകനും മരിച്ചു.

രാജേന്ദ്രബാബുവിന്റെ മകന്‍ ശരത്തിന്റെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സൈന്‍ ബോര്‍ഡിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്കു പറിയുകയായിരുന്നു. കാര്‍ വീണ ഭാഗത്ത് 15 അടിയോളം വെള്ളമുണ്ടായിരുന്നു.

0

തൃശൂര്‍ | ചേർപ്പ് ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും കൊച്ചുമകനും മരിച്ചു. ഒല്ലൂർ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ(60), കൊച്ചുമകൻ സമർഥ് (ആറ്​) എന്നിവരാണ് മരിച്ചത്. കാറിൽ 4 പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ പോയ കുടുംബാംഗങ്ങളാണ് കാറിലുണ്ടായിരുന്നത്.കരുവന്നൂർ പുഴയിലേക്കു വീണ കാർ 20 മിനിറ്റിലേറെ പുഴയിൽ‌ കുടുങ്ങി. രാജേന്ദ്ര ബാബുവാണ് കാർ ഓടിച്ചത്. .

രാജേന്ദ്രബാബുവിന്റെ മകന്‍ ശരത്തിന്റെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സൈന്‍ ബോര്‍ഡിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്കു പറിയുകയായിരുന്നു. കാര്‍ വീണ ഭാഗത്ത് 15 അടിയോളം വെള്ളമുണ്ടായിരുന്നു.ആശുപത്രിയിൽ എത്തിച്ചവരിൽ മൂന്നുപേർ അവശനിലയിലായിരുന്നു. മൂന്നു പേരുടെയും മരണം സ്ഥിരീകരിച്ചു. ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോഴാണ് അപകടം ഉണ്ടായത്. എതിരെ വന്ന കാറിന് വഴിയൊരുക്കുന്നതിനിടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു. അടിപ്പാതയ്ക്ക് സംരക്ഷണ ഭിത്തി ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു

You might also like

-