പഴത്തിനിടയിൽ ഒളിപ്പിച്ചുകടത്തിയ 18 മില്യന്‍ ഡോളര്‍ വില മതിക്കുന്ന കൊക്കെയ്ന്‍ പിടിച്ചു

ബ്രിസോറിയൊ കൗണ്ടി വയന്‍ സ്‌കോട്ട് യൂണിറ്റിലേക്ക് സംഭാവനയായി അയച്ച പഴപ്പെട്ടികളില്‍ സംശയം തോന്നിയ ഒരെണ്ണം പൊളിച്ചു നോക്കിയപ്പോഴാണ് വെള്ള നിറത്തിലുള്ള പൊടി കണ്ടെത്തിയത്. നാല്‍പ്പത്തി അഞ്ച് ബോക്‌സുകളാണ് പല്ലറ്റില്‍ ഉണ്ടായിരുന്നത്.

0

ടെക്‌സസ്: ഫ്രീഫോര്‍ട്ടിലെ പോര്‍ട്ട് ഓഫ് അമേരിക്കയില്‍ നിന്നും ടെക്‌സസ് പ്രിസണിലേക്ക് സംഭാവനയായി അയച്ച പഴങ്ങളുടെ പെട്ടിയില്‍ ഒളിച്ചുവെച്ചിരുന്ന 18 മില്യണ്‍ ഡോളര്‍ വില വരുന്ന കൊക്കെയിന്‍ വെള്ളിയാഴ്ച പിടിച്ചെടുത്തതായി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസ് അധികൃതര്‍ അറിയിച്ചു.

ബ്രിസോറിയൊ കൗണ്ടി വയന്‍ സ്‌കോട്ട് യൂണിറ്റിലേക്ക് സംഭാവനയായി അയച്ച പഴപ്പെട്ടികളില്‍ സംശയം തോന്നിയ ഒരെണ്ണം പൊളിച്ചു നോക്കിയപ്പോഴാണ് വെള്ള നിറത്തിലുള്ള പൊടി കണ്ടെത്തിയത്. നാല്‍പ്പത്തി അഞ്ച് ബോക്‌സുകളാണ് പല്ലറ്റില്‍ ഉണ്ടായിരുന്നത്. യുഎസ് കസ്റ്റംസ് അധികൃതര്‍ പൊടി പരിശോധിച്ചു കൊക്കെയ്‌നാണെന്ന് സ്ഥിരീകരിച്ചു.

ഇത് ആരാണ് അയച്ചതെന്ന് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സംഭവത്തെ കുറിച്ചു ഉന്നതതല അന്വേഷണം ആരംഭിച്ചു.

Inbox
x

 

You might also like

-