സൗദിയിൽ ഭീകരാക്രമണം സുരക്ഷാ സേന പരാജയപ്പെടുത്തി; നാല് ഭീകരരെ വധിച്ചു

കാറിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ഭീകരർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ സെന്ററിന്റെ പ്രധാന ഗേറ്റ് തകർത്തു അകത്തുകടക്കാനാണ് ശ്രമിച്ചത്.എന്നാൽ ഗേറ്റ് കടക്കാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേന തടഞ്ഞു.

0

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിന് വടക്ക് സുൽഫിയിലെ ഇന്റലിജിൻസ് സെന്ററിന് നേരെ ഇന്ന് രാവിലെയാണ് ഭീകരാക്രമണശ്രമം ഉണ്ടായത്. ആക്രമണം ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു. സൗദി സ്ഥലസ്ഥാനപട്ടണമായ റിയാദ് നിന്നും 250 കിലോമീറ്റർ അകലെയുള്ള അൽ സുൽഫിയിൽ പോലീസ് സ്റ്റേഷനിൽ ആക്രമണം നടത്തുവാൻ എത്തിയ അക്രമകാരികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്

കാറിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ഭീകരർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ സെന്ററിന്റെ പ്രധാന ഗേറ്റ് തകർത്തു അകത്തുകടക്കാനാണ് ശ്രമിച്ചത്.എന്നാൽ ഗേറ്റ് കടക്കാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേന തടഞ്ഞു. തുടർന്ന് സുരക്ഷാ സേന നാല് ഭീകരരെയും വധിക്കുകയായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിൽ മൂന്നു സുരക്ഷസേന ഉദ്യോഗസ്ഥർക്കും പരിക്കുപറ്റിയിട്ടുണ്ട്.
Truth & Beyond

@TABHQ_EN
Follow Follow @TABHQ_EN
More
#News #Breaking
4 terrorists killed in an attempt to strike at a government building at Alzulfi, Saudi Arabia

You might also like

-