130 കോടി ജനങ്ങളാണ് തന്റെ സുഹൃത്തുക്കൾ. മമത ബാനർജി ഭരിക്കുന്നത് മരുമകന് വേണ്ടിയാണെന്നും മോദി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി തന്റെ രണ്ട് സുഹൃത്തുക്കൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന രാഹുലിന്റെ പരാമർശത്തിന് അതേ നാണയത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

0

കൊൽക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെയും ഇടതു പാർട്ടികളെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിഗേഡ് മൈതാനിയിലെ ജനക്കൂട്ടം തൃണമൂൽ കോൺഗ്രസിന്റെ പതനത്തിന്റെ സൂചനയാണെന്നും മോദി പറഞ്ഞു.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി തന്റെ രണ്ട് സുഹൃത്തുക്കൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന രാഹുലിന്റെ പരാമർശത്തിന് അതേ നാണയത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഹുലിന്റെ പേര് പറയാതെയാണ് ബംഗാളിലെ പ്രസംഗത്തിനിടെ തന്റെ സുഹൃത്തുക്കളെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.എതിരാളികൾ പറയുന്നു താൻ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന്. ദാരിദ്ര്യത്തിൽ നിന്നാണ് താൻ വളർന്നു വന്നത്. ഇന്ത്യയിലെ ഓരോ കോണിലും ജീവിക്കുന്ന പാവങ്ങളുടെ അവസ്ഥ തനിക്ക് മനസിലാകും. ആ 130 കോടി ജനങ്ങളാണ് തന്റെ സുഹൃത്തുക്കൾ. അവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

നേരത്ത എതിർത്തവരുമായി ഇടതുപാർട്ടികൾ ഇപ്പോൾ ചങ്ങാത്തം കൂടിയിരിക്കുകയണെന്നും മോദി വിമർശിച്ചു. അതേസമയം മാറ്റം ബംഗാളിലല്ല, ഡൽഹിയിലാണ് ഉണ്ടാവാൻ പോകുന്നതെന്ന് മമത തിരിച്ചടിച്ചു.ബ്രിഗേഡ് മൈതാനിയിൽ നടന്ന കൂറ്റൻ റാലിയിൽ നരേന്ദ്രമോദി യഥാർത്ഥ മാറ്റം എന്ന മുദ്രവാക്യത്തിൽ ഊന്നിയാണ് സംസാരിച്ചത്. ബിജെപിയെ അനുഗ്രഹിക്കാൻ ബംഗാളിലെ ജനങ്ങൾ തയ്യാറായി കഴിഞ്ഞു. ഈ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത 25 വർഷത്തേക്കുള്ള ബംഗാളിന്റെ തറക്കല്ല് ഇടലാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ സാധാരണക്കാരന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ മമതക്ക് കഴിഞ്ഞില്ല. മമത മരുമകനും സ്വന്തക്കാർക്കും വേണ്ടിയാണു ഭരണം നടത്തുന്നത്. ഇനിയും വർഗീയ പ്രീണനവും അക്രമവും അഴിമതിയും അനുവദിക്കില്ല. ഇടത് പക്ഷം മൂന്ന് പതിറ്റാണ്ട് ഭരിച്ചെങ്കിലും ഒന്നും ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി.

സിലിഗുരിയിൽ പാചകവാത വിലവർധനവിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ മമത ബാനർജി മോദിയെ പരിഹസിച്ചു. ബംഗാളിൽ മാറ്റം വരുമെന്നാണ് ബിജെപി പറയുന്നത്. ടിഎംസി ബംഗാളിൽ തന്നെ കാണും. യഥാർ

You might also like

-