263  ദിനങ്ങൾക്കിടെ അമേരിക്കയിൽ 262 വെടിയേറ്റ് മരിച്ചു

2018 ലെ ഓരോ ദിവസവും ഓരോ വെടിവെപ്പ് വീതമാണ് അമേരിക്കയില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.2015 ല്‍ 335, 2016 ല്‍ 382, 2017 ല്‍ 346, 2018 ഇതുവരെ 262 എന്നിങ്ങനെയാണ് വെടിവെപ്പുകള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നും കണക്കുകള്‍ ഉദ്ധരിച്ച് ജി വി എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

0

മേരിലാന്റ്: സെപ്റ്റംബര്‍ 20 ന് മേരിലാന്റിലെ വെടിവെപ്പ് സംഭവത്തോടെ അമേരിക്കയില്‍ 2018 ല്‍ പിന്നിട്ട 263 ദിവസങ്ങളില്‍ 262 മാസ്സ് വെടിവെപ്പ് ഉണ്ടായതായി ജ വി എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് ഒരു സ്ത്രീ നടത്തിയ വെടിവെപ്പില്‍ നാല്‌പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ചില ദിവസങ്ങളില്‍ മാത്രം പെന്‍സില്‍വാനിയ കോര്‍ട്ട് ഹൗസ്, വിസ കോണ്‍സില്‍ ബിസിനസ്സ്, ആമ്പര്‍ഡീന്‍ മേരിലാന്റ് എന്നീ സ്ഥലങ്ങളിലാണ് മാസ്സീവ് ഷൂച്ചിങ്ങ് ഉണ്ടായത്.

2018 ലെ ഓരോ ദിവസവും ഓരോ വെടിവെപ്പ് വീതമാണ് അമേരിക്കയില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.2015 ല്‍ 335, 2016 ല്‍ 382, 2017 ല്‍ 346, 2018 ഇതുവരെ 262 എന്നിങ്ങനെയാണ് വെടിവെപ്പുകള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നും കണക്കുകള്‍ ഉദ്ധരിച്ച് ജി വി എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നാലോ അതിലധികമോ ആളുകള്‍ കൊല്ലപ്പെടുന്നതിനാണ് മാസ്സ് ഷൂട്ടിങ്ങ് എന്ന നിര്‍വചനം നല്‍കിയിട്ടുള്ളത്. ഗാങ്ങ് വയലന്‍സിലോ, ഡൊമസ്റ്റിക്ക് വയലന്‍സിലൊ നാലില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ പോലും അത് മാസ്സ് ഷൂട്ടിങ്ങിന്റെ പരിധിയില്‍ വരുന്നില്ല.

ഗണ്‍ വയലന്‍സ് ഒരു പകര്‍ച്ച വ്യാധിപോലെ എല്ലാ രാജ്യങ്ങളിലും പടര്‍ന്ന് പിടിച്ചിരിക്കയാണ് കര്‍ശനമായ ഗണ്‍ നിയമങ്ങളും, ബാക്ക് ഗ്രൗണ്ട് ചെക്കും മാത്രമാണ് ഗണ്‍വയലന്‍സ് നിയന്ത്രിക്കാന്‍ ഏക പരിഹാരമാര്‍ഗ്ഗം, രാഷ്ട്രീയ സാമൂഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഗണ്ഡ കണ്‍ട്രോള്‍ നിയമം കര്‍ശനമായി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇനിയും ഇത് ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും.

You might also like

-