ന്യൂയോര്‍ക്കില്‍ ലിമോസിന്‍ വാഹനാപകടം: 20 പേര്‍ മിരിച്ചു

ന്യൂയോര്‍ക്കില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് അപകടം ഉണ്ടായതെന്ന് ന്യുയോര്‍ക്ക് സ്റ്റേറ്റ് പൊലീസ് ഫസ്റ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ക്രിസ്റ്റൊഫര്‍ അറിയിച്ചു. സ്റ്റേറ്റ് റൂട്ട് 30–ല്‍ സഞ്ചരിച്ചിരുന്ന ലിമോസിന്‍ നിയന്ത്രണം വിട്ട് വഴിയാത്രക്കാരായ രണ്ടു പേരെ ഇടിച്ചിട്ടശേഷം ഒരു സ്റ്റോറിന്റെ പാര്‍ക്കിങ് ലോട്ടില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു

0

ന്യൂയോര്‍ക്ക് : ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 18പേര്‍ സഞ്ചരിച്ചിരുന്ന ലിമോസിന്‍ വാഹനം നിയന്ത്രണംവിട്ട് മറ്റൊരുവാഹനത്തില്‍ ഇടിച്ചു 20 പേര്‍ മരിച്ചു. ജന്മദിനാഘോഷസംഘത്തില്‍പ്പെട്ട 18 പേരും, വഴിയാത്രക്കാരായ രണ്ടു പേരുമാണു മരിച്ചത്.

ന്യൂയോര്‍ക്കില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് അപകടം ഉണ്ടായതെന്ന് ന്യുയോര്‍ക്ക് സ്റ്റേറ്റ് പൊലീസ് ഫസ്റ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ക്രിസ്റ്റൊഫര്‍ അറിയിച്ചു. സ്റ്റേറ്റ് റൂട്ട് 30–ല്‍ സഞ്ചരിച്ചിരുന്ന ലിമോസിന്‍ നിയന്ത്രണം വിട്ട് വഴിയാത്രക്കാരായ രണ്ടു പേരെ ഇടിച്ചിട്ടശേഷം ഒരു സ്റ്റോറിന്റെ പാര്‍ക്കിങ് ലോട്ടില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാവരും ഇടിയുടെ ആഘാതത്തില്‍ കൊല്ലപ്പെട്ടു. ഒരു ദശാബ്ദത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ അപകടമാണിതെന്ന് ഫെഡറല്‍ അധികൃതര്‍ പറ!ഞ്ഞു. ആല്‍ബനിയില്‍ നിന്നും 30 മൈല്‍ അകലെയാണ് അപകടം സംഭവിച്ചത്. മരിച്ചവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആഡ്രു എം. കുമൊ അപകടം സംബന്ധിച്ചു വിശദ അന്വേഷണത്തിന് ഉത്തരവിട്ടു.

You might also like

-