മയക്കുമരുന്നു കിട്ടാത്തതിന്റെ വിഭ്രാന്തിയുവാവ് കടാര വിഴുങ്ങി

വെപ്രാളത്തിൽ മനോവിഭ്രാന്തിയിൽ കടാര വിഴുങ്ങിയ യുവാവിന് പണികിട്ടി കരളില്‍ തറച്ചിരുന്ന കടാര പുറത്തെടുക്കാൻ ഡൽഹിയിലെ എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ പണിപ്പെട്ടാണ് മുന്ന് മണിക്കൂറിലധികം മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ ഡോക്ടര്‍മാര്‍ യുവാവ്പു വിഴുങ്ങിയ കടാര പുറത്തെടുത്തു .

0

 

ഡല്‍ഹി: കഞ്ചാവും മറ്റു മയക്കുമരുന്നുകളൊന്നു കിട്ടാത്തതിൽ വിഭ്രാന്തി പൂണ്ട യുവാവ് കടാര വിഴുങ്ങി .വെപ്രാളത്തിൽ മനോവിഭ്രാന്തിയിൽ കടാര വിഴുങ്ങിയ യുവാവിന് പണികിട്ടി കരളില്‍ തറച്ചിരുന്ന കടാര പുറത്തെടുക്കാൻ ഡൽഹിയിലെ എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ പണിപ്പെട്ടാണ് മുന്ന് മണിക്കൂറിലധികം മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ ഡോക്ടര്‍മാര്‍ യുവാവ്പു വിഴുങ്ങിയ കടാര പുറത്തെടുത്തു . ഒന്നര മാസം മുന്‍പാണ് ഇരുപത്തെട്ടു വയസുകാരനായ യുവാവ് കത്തി വിഴുങ്ങിയത്. വിശപ്പില്ലായ്മയും കഠിനമായ വയറുവേദനയും മൂലമാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ എക്‌സ്‌റേ പരിശോധയിലാണ് കരളില്‍ തറച്ച നിലയില്‍ കത്തി കണ്ടെത്തിയത്.

കഞ്ചാവിനും മയക്കു മരുന്നിന് അടിമയായ ഇയാള്‍ കഞ്ചാവ് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലാണ് കത്തി വിഴുങ്ങിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ വിദഗ്ദനായ ഡോ. എന്‍ ആര്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. 20 സെന്റീമീറ്റര്‍ നീളമുള്ള കത്തിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കത്തി വിഴുങ്ങിയയാള്‍ രക്ഷപ്പെടുന്ന ആദ്യത്തെ കേസാണിതെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

You might also like

-