സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകൾ തുണി സഞ്ചി ഉൾപ്പെടെ കിറ്റിൽ14 ഉൽപ്പന്നങ്ങൾ

കിറ്റ് വിതരണം റേഷൻ കട ഉടമകൾ സേവന മനോഭാവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. റേഷൻ വ്യാപാരികളും സമൂഹത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു

0

കൊച്ചി| സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകൾ ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യും. തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റ് വിതരണം റേഷൻ കടയുടമകൾ സേവനമായി കാണണമെന്നും ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ടെൻഡർ നടപടികൾ പൂർത്തിയാക്കി പായ്ക്കിംഗ് തുടങ്ങിയെന്ന് മന്ത്രി അറിയിച്ചു. ഓണത്തിന് മുമ്പ് മുഴുവൻ കിറ്റുകളുടെയും വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി കാെച്ചിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കിറ്റ് വിതരണം റേഷൻ കട ഉടമകൾ സേവന മനോഭാവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. റേഷൻ വ്യാപാരികളും സമൂഹത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.ഓണത്തിന്റെ ഭാഗമായി സർക്കാർ നടത്തുന്ന ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് നടക്കും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മണ്ഡല അടിസ്ഥാനത്തിലും ഫെയറുകൾ നടത്തും. സപ്ലെെകോ സൂപ്പർ മാർക്കറ്റുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ പഞ്ചക്കറി ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ നൽകും. ഫെയറിന് അനുബന്ധമായി സൂപ്പർമാർക്കറ്റുകളിൽ 1000 രൂപ വില വരുന്ന കിറ്റ് ലഭ്യമാകും.

ഓരോ സൂപ്പർ മാർക്കറ്റിലും 250 കിറ്റികൾ ഉണ്ടാകും. വിൽപ്പന നടക്കുന്ന ഓരോ 100 കിറ്റിലും ഒരു സമ്മാനം ഉപഭോക്‌താക്കൾക്ക് നൽകും. പത്ത് കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഓണത്തിന്റെ ഭാഗമായി കൂടുതൽ നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിൽ കേന്ദ്രം ഉറപ്പ് നൽകിയില്ലെന്നും മന്ത്രി പറഞ്ഞു.പതിമൂന്ന് നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോ ജി.എസ്.ടി. ഒഴിവാക്കി. സപ്ലൈക്കോക്ക് ഇതുകാരണം 25 കോടിയുടെ അധിക ബാധ്യത ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഒരോ സാധനങ്ങൾക്കും സബ്സിഡിക്ക് പുറമേ നാലും അഞ്ചും രൂപ കുറയും.

You might also like

-