കര്‍ണാടകയില്‍ വോട്ടര്‍മാര്‍ക്ക് മാസവും 10 കിലോ ഗ്രാം അരി സൗജന്യം

200 യൂണിറ്റ് സൗജന്യ വൈദ്യുതിയും കുടുംബനാഥയ്ക്ക് ഓരോ മാസവും 2000 രൂപയും നല്‍കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണിത്.നിലവില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്ന അരി 10 കിലോഗ്രാമിലേക്ക് ഇരട്ടിപ്പിക്കുമെന്നാണ് പ്രഖ്യാപനം

0

ബെംഗളൂരു | കര്‍ണാടകയില്‍ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓരോ മാസവും 10 കിലോ ഗ്രാം അരി സൗജന്യമായി വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും കുടുംബനാഥയ്ക്ക് ഓരോ മാസവും 2000 രൂപയും നല്‍കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണിത്.നിലവില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്ന അരി 10 കിലോഗ്രാമിലേക്ക് ഇരട്ടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇതിലൂടെ കര്‍ണാടകയെ ഒരു വിശപ്പ് രഹിത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാക്കളായ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും അറിയിച്ചു.

നിലവില്‍ ഒരു ബിപിഎല്‍ കുടുംബത്തിന് 5 കിലോ ഗ്രാം സൗജന്യ അരി വിതരണത്തിനായി 5000 കോടി രൂപയാണ് ചെലവഴിക്കുന്നതെങ്കില്‍ അളവ് ഇരട്ടിക്കുന്നതോടെ 4000 കോടി രൂപ കൂടി അധികമായി കണ്ടെത്തേണ്ടി വരുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2013 ല്‍ സിദ്ധരാമയ്യ അധികാരത്തിലെത്തിയപ്പോഴാണ് ഓരോ ബിപിഎല്‍ കുടുംബത്തിനും 5 കിലോ സൗജന്യ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. അന്ന ഭാഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇത്. പിന്നീടത് 7 കിലോ ആയി ഉയര്‍ത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ പാഴാണെന്ന് പറഞ്ഞ് ബിജെപി പ്രതിരോധിച്ചു.അതിനിടെ മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്ന ആഗ്രഹവും സിദ്ധരാമയ്യ പ്രകടിപ്പിച്ചു. തനിക്കും ഡികെ ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമുണ്ട്. പക്ഷെ അതിന്റെ പേരില്‍ തമ്മില്‍ തല്ലാന്‍ താനില്ല. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലായെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം.

You might also like

-