കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 കോടി രൂപയുടെ കള്ളപ്പണം പിടികൂടി ,പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ചെന്നൈയിൽ ഷോപ്പ് നടത്തുന്ന നിസാർ അഹമ്മദിൻ്റേതാണ് കാർ.ദുബായിലുള്ള സുഹൃത്ത് റിയാസ് പറഞ്ഞതനുസരിച്ചാണ് പണം കെെമാറുന്നതെന്ന് നിസാർ വെളിപ്പെടുത്തി. പണം ലോറിയിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതികൾ വലയിലായത്സംസ്ഥാനത്ത് വിവധ കേസുകളിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ കേസ് നടത്തിപ്പിനായി കൊണ്ടു വന്നതാണ് ഇത്രയധികം പണം. പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറുൾപ്പടെയുള്ള നേതാക്കളുടെ കേസ് നടത്തിപ്പിഹവാലയിലൂടെ പണം ഒഴുകുന്നത്.

0

തിരുവനന്തപുരം | നിരോധനമേർപ്പെടുത്തി രണ്ട് ദിവസമാകുമ്പോഴും പോപ്പുലർ ഫ്രണ്ടിന് കേരളത്തിലേക്ക് കോടികളുടെ സഹായം ഒഴുകുന്നു.കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. തമിഴ്‌നാട്ടിലെ വെല്ലൂരിൽ നിന്നപിടികൂടി. തമിഴ്‌നാട്ടിലെ വെല്ലൂരിൽ നിന്നാണ് കള്ളപ്പണം കേരളത്തിലെക്ക് കടത്താൻ ശ്രമിച്ച സംഘം പിടിയിലായത്. ചെന്നെെ, മണ്ണടി എന്നിവടങ്ങളിൽ നിന്ന് ശേഖരിച്ച പണം കോഴിക്കോട്ടേയ്‌ക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഭീകരർ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് നിസാർ അഹമ്മദ്,ഡ്രെെവർമാരായ വസീം അക്രം,സർബുദീൻ, ഡ്രെെവർമാരായ വസീം അക്രം,സർബുദീൻ, നാസർ എന്നിവരെ പിടികൂടുകയായിരുന്നു. കേരള രജിസ്‌ടേഷനുള്ള അശോക് ലൈലാന്റ് ലോറിയും തമിഴ്‌നാട് രജിസ്ട്രേഷനുള്ള ഹുണ്ടായി കാറും പിടിച്ചെടുത്തു.

ചെന്നൈയിൽ ഷോപ്പ് നടത്തുന്ന നിസാർ അഹമ്മദിൻ്റേതാണ് കാർ.ദുബായിലുള്ള സുഹൃത്ത് റിയാസ് പറഞ്ഞതനുസരിച്ചാണ് പണം കെെമാറുന്നതെന്ന് നിസാർ വെളിപ്പെടുത്തി. പണം ലോറിയിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതികൾ വലയിലായത്സംസ്ഥാനത്ത് വിവധ കേസുകളിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ കേസ് നടത്തിപ്പിനായി കൊണ്ടു വന്നതാണ് ഇത്രയധികം പണം. പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറുൾപ്പടെയുള്ള നേതാക്കളുടെ കേസ് നടത്തിപ്പിഹവാലയിലൂടെ പണം ഒഴുകുന്നത്. എൻഐഎ റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ അക്രമാസക്തമായിരുന്നു. കോടി കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനെതിരെ കോടതി ശക്തമായ നടപടിയാണ് സ്വീകരിച്ചത്. അബ്ദുൾ സത്താറിനെ മുഴുവൻ ഹർത്താൽ ആക്രമണ കേസുകളിലും പ്രതിയാക്കും. സർക്കാരിന് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. നഷ്ടപരിഹാര തുകയായ 5 കോടി 20 ലക്ഷം കെട്ടിവെച്ചാൽ മാത്രമേ
പ്രതികൾക്ക് ജാമ്യം നൽകൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു

അതേസമയം രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ എൻ ഐ എ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് ഗൂഡാലോചന നട്തതിയെന്നും ലഷ്കർ ഇ തൊയ്ബ, ഐഎസ് പോലയുള്ള ഭീകര സംഘടകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ എൻ ഐ എ ചുമത്തിയിട്ടുള്ളത്.

എൻഐഎ ഓഫീസിലാണ് 11 പ്രതികളേയും ചോദ്യം ചെയ്തത്. കൊച്ചി യൂണിറ്റിനു പുറമേ ഡൽഹി യൂണിറ്റുകളിലെ എൻഐഎ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യം ചെയ്തിട്ടുണ്ട്. നിര്‍ണായകമായ പല വിവരങ്ങളും ചോദ്യം ചെയ്യലില്‍ എൻ.ഐ.എക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾക്ക് നേരെ പൊലീസ് നടപടി ആരംഭിച്ചു. ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ പെരിയാർ വാലി ക്യാംപസ് സീൽ ചെയ്തു. തഹസിൽദാർ, എൻഐഎ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ് നടപടികൾ. എറണാകുളം ജില്ലയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാർ വാലി ക്യാമ്പസ്‌.

പിഎഫ്ഐയുടെ ഓഫീസുകൾ സീൽ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള സർക്കുലർ ഇതിനോടകം പുറത്തിറങ്ങി. പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടേയും ഓഫീസുകൾ കണ്ടെത്തി സീൽ ചെയ്യാനാണ് നിർദേശം. ജില്ലാ കളക്ടറുടെ ഉത്തരവോടെയാകും സീൽ ചെയ്യുക. അക്കൗണ്ടുകൾ മരവിപ്പിക്കാനും പിഎഫ്ഐ പ്രവർത്തകരെ നിരീക്ഷിക്കാനും ഡിജിപിയുടെ നിർദേശമുണ്ട്.

You might also like

-