റേഷൻ തട്ടിപ്പ് ;വ്യാജ മേൽവിലാസത്തിൽ തയ്യാറാക്കിയ ഉടമകള്‍ ഇല്ലാതെ 10000 റേഷന്‍ കാര്‍ഡുകള്‍റദ്ദാക്കും

.ആളില്ലാത്ത കാർഡുകൾ റേഷൻ ഷോപ്പ് ഉടമകൾ തട്ടിപ്പിനായി കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയതാവാം മെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ

0

തിരുവനന്തപുരം : ഉടമയില്ലാത്തതിനാല്‍ പതിനായിരം റേഷന്‍ കാര്‍ഡുകള്‍ സിവില്‍ സപ്ലൈസ് ഓഫീസില്‍ തിരിച്ചെത്തി. ഈ കാര്‍ഡുകള്‍ എല്ലാം റദ്ദാക്കാനാണു ഭക്ഷ്യവകുപ്പിന്റെ തീരുമാനം. ഇതിന് മുമ്പ് കാര്‍ഡുടമകളുടെ പേരുവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ഒരു മാസം സമയം നല്‍കും.ആളില്ലാത്ത കാർഡുകൾ റേഷൻ ഷോപ്പ് ഉടമകൾ തട്ടിപ്പിനായി കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയതാവാം മെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ

അതേസമയം 2012ല്‍ പുതുക്കേണ്ടിയിരുന്ന റേഷന്‍ കാര്‍ഡിന്റെ വിതരണമാണ് ഇപ്പോഴും അവസാനിക്കാത്തത്. ആകെ 80.85 ലക്ഷം കാര്‍ഡുകളാണു സംസ്ഥാനത്തു വിതരണം ചെയ്തിരുന്നത്. സൗജന്യനിരക്കില്‍ റേഷന്‍ ലഭിക്കുന്ന അന്ത്യോദയ അന്ന യോജന (എഎവൈ) വിഭാഗത്തിലെ 800 കാര്‍ഡുകളും മുന്‍ഗണനാപട്ടികയിലെ 3500 കാര്‍ഡുകളും ഇതിലുള്‍പ്പെടുന്നു.

രണ്ടു മാസം മുമ്പ് കണക്കെടുത്തപ്പോള്‍, 30,000 കാര്‍ഡുകള്‍ ഉടമകള്‍ കൈപ്പറ്റിയിരുന്നില്ല. അവ താലൂക്ക് ഓഫിസില്‍ നിന്നു സ്വീകരിക്കാന്‍ അവസരം നല്‍കിയതിനെ തുടര്‍ന്ന് 20,000 ഉടമകളെത്തി.

You might also like

-