സ്വപ്‍ന എൻ ഐ എ കസ്റ്റഡിയിൽ പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു

ബിനാമി പണം കണ്ടെത്തുന്നതിന് കേസിലെ ഒമ്പത് പ്രതകളെ ജയിലിൽ ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പിന് കോടതി അനുമതി.

0

കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാൻ അനുമതിയുണ്ട്. നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് സ്വപ്ന കോടതിയെ അറിയിച്ചു. അതേസമയം,അന്വേഷണം സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കേസിൽ മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ആണ് ജാമ്യം അനുവദിച്ചത് സമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും എൻഐഎ ചുമത്തിയ യുഎപിഎ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ സന്ദീപിന് ജയിലിൽ നിന്നും പുറത്തിറങ്ങാനായിട്ടില്ല .
ബിനാമി പണം കണ്ടെത്തുന്നതിന് കേസിലെ ഒമ്പത് പ്രതകളെ ജയിലിൽ ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പിന് കോടതി അനുമതി. നികുതി വെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ച കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള എറണാകുളം എസിജെഎം കോടതിയുടെ നടപടി.

You might also like

-