സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ വധക്കേസിൽ പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്

ഷാജഹാൻ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. കൊലപാതകത്തിന് ശേഷം ഇവർ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.കൃത്യം നടന്ന് 48 മണിക്കൂർ പിന്നിടും മുൻപാണ് കേസിലെ മുഴുവൻ പ്രതികളും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.

0

പാലക്കാട് | സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ വധക്കേസിൽ പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത് . കൃത്യം നടത്തിയ ശേഷം ഒരു സംഘം എത്തിയത് ചന്ദ്രനഗറിലെ ബാർ റെസ്റ്റോറൻ്റിലേക്കാണ്. മൂന്നാം പ്രതി നവീൻ ഉൾപ്പെടെയുള്ളവരാണ് ബാറിൽ എത്തിയത്.9.45 നാണ് കൊലപാതകം നടന്നതെന്ന് എഫ്ഐആറിൽ പറയുന്നു. 10.03 നാണ് സംഘം ബാറിലെത്തിയത്. ഇവിടെ നിന്നാണ് ഇവർ മൂന്ന് സംഘങ്ങളായി പിരിഞ്ഞ് ഒളവിൽ പോയത്.

അതേസമയം, ഷാജഹാൻ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. കൊലപാതകത്തിന് ശേഷം ഇവർ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.കൃത്യം നടന്ന് 48 മണിക്കൂർ പിന്നിടും മുൻപാണ് കേസിലെ മുഴുവൻ പ്രതികളും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.
എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്.ഇതിൽ രണ്ട് പേർ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട്‌ കൈക്കും വെട്ടിയ പ്രതികൾ ഷാജഹാൻ വീണതോടെ കഴുത്തിലും തലയിലും ക്രൂരമായി വെട്ടി. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ഷാജഹാനെ അക്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

പ്രതികൾക്ക് ഷാജഹാനുമായി നേരത്തെ വിരോധമുണ്ടായിരുന്നതാണ് കൊലയ്ക്ക് കാരണമായത്. ഷാജഹാനുമായി തർക്കമുണ്ടായിരുന്നെന്നും ഇത് പ്രകോപനത്തിന് ഇടയാക്കിയെന്നും പ്രതികൾ അന്വേഷണ സംഘത്തോട് സമ്മതിച്ചു.ഇവർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോ, കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യങ്ങളും പോലീസ് പരിശോധിക്കുകയാണ്. ഗൂഢാലോചന സംശയത്തെ തുടർന്ന് കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കാത്ത രണ്ട് പേരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്തു.
ഈ മാസം 14 ന് പാലക്കാട് ചന്ദ്രനഗറിലുള്ള ചാണക്യ ഹോട്ടലിൽ പ്രതികൾ ഒത്തുചേർന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായവരുടെ അറസ്റ്റ് പൊലീസ് നാളെ രേഖപ്പെടുത്തും.ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജൻ, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയിൽ നിന്ന് പിടിയിലായത്. അനീഷ് ആണ് ഷാജഹാനെ ആദ്യം വെട്ടിയത്. കാലിലായിരുന്നു വെട്ടിയത്. ഷാജഹാൻ ഓടിപ്പോകാതിരിക്കാൻ ആയിരുന്നു ഇത്. തുടർന്ന് ഒന്നാം പ്രതി ശബരീഷും ഷാജഹാനെ വെട്ടി. കൊലയ്ക്ക് വേണ്ട് സഹായങ്ങൾ ചെയ്ത് കൊടുക്കുകയായിരുന്നു മറ്റ് പ്രതികൾ. ഇതിൽ മൂന്നാം പ്രതി നവീനെ പട്ടാമ്പിയിൽ നിന്നും ആറാം പ്രതി സിദ്ധാർത്ഥനെ പൊള്ളാച്ചിയിൽ നിന്നും ഇന്നു രാവിലെ പിടികൂടിയിരുന്നു. ആയുധങ്ങൾ എത്തിച്ച് നൽകിയത് നവീൻ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പാലക്കാട്ടെ ഒരു ഹോട്ടലിൽ പ്രതികൾ ഒത്തുകൂടിയിരുന്നു. തുടർന്ന് മൂന്ന് സംഘങ്ങളായി ഒളിവിൽ പോകുകയായിരുന്നു

You might also like

-