സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈവിരലുകൾക്ക് പരുക്കേറ്റു

ഹിസാംപൂർ ഗ്രാമവാസിയായ ഹിമാൻഷു എന്ന് യുവാവിനാണ് പരുക്കേറ്റത്. ശനിയാഴ്‌ച രാവിലെ 11 മണിയോടെ ഫോണിൽ സംസാരിക്കവേ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. യുവാവിൻ്റെ കൈവിരലുകൾക്ക് പരുക്കുണ്ട്

0

ലക്‌നൗ |ഉത്തർപ്രദേശിലെ അംറോഹയിൽ സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈവിരലുകൾക്ക് പരുക്കേറ്റു.അമ്രോഹയിലെ ഹിസാംപൂർ ഗ്രാമവാസി, താൻ 4 മാസം മുമ്പ്, 2022 ഓഗസ്റ്റ് 31 ന് 16,000 രൂപയ്ക്ക് വാങ്ങിയ റിയൽമി 8 ‘Realme 8’ മൊബൈൽ ഫോൺ വാങ്ങിഫോണാണ് പൊട്ടിത്തെറിച്ചത് . ശനിയാഴ്‌ച രാവിലെ 11 മണിയോടെ ആരോ ഫോണിൽ വിളിച്ചുകൊണ്ടിരിക്കെ മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു
ഹിസാംപൂർ ഗ്രാമവാസിയായ ഹിമാൻഷു എന്ന് യുവാവിനാണ് പരുക്കേറ്റത്. ശനിയാഴ്‌ച രാവിലെ 11 മണിയോടെ ഫോണിൽ സംസാരിക്കവേ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. യുവാവിൻ്റെ കൈവിരലുകൾക്ക് പരുക്കുണ്ട്. താൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് യുവാവ് ഫേസ്ബുക്കിൽ കുറിച്ചു.ഫോണിൻ്റെ ഫോട്ടോയും യുവാവ് പങ്കുവച്ചിട്ടുണ്ട്.

You might also like

-