വനം വകുപ്പിലെ ഔദ്യോഗിക വിവരങ്ങൾ പരിസ്ഥിതി സംഘടനകൾ ചോർത്തുന്നുന്നു ? . തടിച്ചുകൊഴുത്ത് സംസ്ഥാനത്ത് പരിസ്ഥിതി കച്ചവടം

ദേശീയപാത 85 ന്റെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും എടുക്കാൻ പോകുന്ന രഹസ്യനീക്കങ്ങൾ എല്ലാം പരിസ്ഥിതി സംഘടനക്ക് ചോർത്തി കൊടുത്തയാണ് വിവരം .

തിരുവനന്തപുരം | പുതിയ മന്ത്രി സഭ അധികാരമേറ്റ ശേഷം വനം വകുപ്പ് എടുക്കുന്ന സുപ്രധാന തീരുമാനങ്ങൾ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പരിസ്ഥിതി സംഘടനകൾക്കും വനം വകുപ്പു ഉദ്യോഗസ്ഥരുടെ ബിനാമികൾക്കും ചോർത്തി കൊടുക്കുന്നതായി പരാതി . മനുഷ്യ വന്യ ജീവി സംഘർഷം പരിഹരിക്കുന്നതിന് വകുപ്പ് മന്ത്രി പലതവണ വിളിച്ചു ചേർത്ത യോഗ തീരുമാനങ്ങളും യോഗങ്ങൾക്ക് ശേഷം സർക്കാർ സ്വീകരക്കാൻ പോകുന്ന നടപടികളും പരിസ്ഥിതി സംഘടനകൾക്ക് ചോർത്തികൊടുക്കുന്നവിവരമാണ് പുറത്തുവന്നിട്ടുള്ളത് . ദേശീയപാത 85 ന്റെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും എടുക്കാൻ പോകുന്ന രഹസ്യനീക്കങ്ങൾ എല്ലാം പരിസ്ഥിതി സംഘടനക്ക് ചോർത്തി കൊടുത്തയാണ് വിവരം . വനം വകുപ്പിന്റെ നീക്കം മുൻകൂട്ടി അറിഞ്ഞാണ് ദേശീയപാത വികസനം തടസപ്പെടുത്താൻ കപട പരിസ്ഥിതി വാദി അടിയന്തിര പെറ്റിഷനുമായി കോടതിയെ സമീപിച്ചതെന്നാണ് വിവരം .

അന്തരാഷ്ട്ര സംഘടനകളിൽ നിന്നും കാർബൺ ഫണ്ട് വാങ്ങികൊണ്ടിരിക്കുന്ന വിരമിച്ച ഐ എഫ് എസ് ഉദ്യോഗസ്ഥർ അടക്കം ഉൾപ്പെട്ട സംഘത്തിന് വനം വകുപ്പിൽ നടക്കുന്ന എല്ലാ വിവരങ്ങളും രഹ്യസ്യതീരുമാനങ്ങളും മറ്റു മുൻ സർക്കാർ കാലത്ത് യാതൊരു തടസ്സവുമില്ലാതെ ലഭിച്ചിരുന്നു . വനംവകുപ്പ് അക്കലത്തെ മന്ത്രിമാരും വിവിധ വന വൽക്കരണ പദ്ധതികൾക്കായി കോടികൾ കോടികൾ അന്തരാഷ്ട്ര സമൂഹങ്ങളിൽ നിന്നും കൈപറ്റിയിരുന്നത് സംസ്ഥാനത്തെ തന്നെ പ്രമുഖനായ യു എൻ ഡി പി പ്രതിനിധിയും പരിസ്‌ഥിവാദിയും യു എൻ ഡി പി ( Environment Consultant UNDP. ) കൺസൽട്ടൻറ് കൂടിയായ അഭിഭാഷകനും ചേർന്ന സംഘമാണ് കേരളത്തിലെ പരിസ്ഥിതി സംഘടനകളെയും വന്യജീവി സ്നേഹികളെയും നിയന്ത്രിക്കുന്നതെന്നാണ് വിവരം . ബി ജെ പി യുടെ സ്റ്റേറ്റ് നേതൃത്വത്തിലെ ചില പ്രമുഖർക്കും ഇവരുമായി ബന്ധം പുലർത്തുന്നതായാണ് വിവരം .അന്തരാഷ്ട്ര കാർബൺ ഫണ്ട് ലോബിയുമായുള്ള കേരളത്തിലെ പരിസ്ഥിതി സംഘടനകളുടെ
ബന്ധമാണ് മലയോരമേഖലയിലെ മുഴുവൻ വികസനങ്ങൾക്ക് തടസമായി മാറുന്നത്.കേരളത്തിലെ മലയായോരമേഖലയിലെ 73 നിയമ സഭ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ തടയുകയും അതുവഴി കാർബൺ ഫണ്ട് നേടാനും ഇവർ ലക്‌ഷ്യം വെക്കുന്നതായാണ് വിവരം .പരിസ്ഥിതി പ്രവർത്തകരായി സമൂഹമധ്യേ രംഗത്തുവരുന്ന ഇവർ മറ്റേതൊരു കച്ചവടക്കാർ എന്നപോലെയോ ദല്ലാളന്മാരെ പോലെയോ പണം ലക്‌ഷ്യം വച്ച് പ്രവർത്തിക്കുന്നവർ മാത്രമാണ് . വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിലാണ് ഇത്തരം സംഘടനകൾ കൂടുതലും പ്രവർത്തിക്കുന്നത് .
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് 192 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുള്ള അന്തരാഷ്ട്ര കരാർ പ്രകാരം (Kyoto Protocol ,Paris Agreement ) ഏതെങ്കിലും രാജ്യമോ അവിടങ്ങളിലെ വ്യവസായ ശാലകളും പുറംതള്ളുന്ന കാർബൺഡൈഓക്സൈഡ് മുതലായ ഹരിതഗ്രഹ വാതകങ്ങൾക്ക് അനുസരണമായി ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിന് പദ്ധതികൾ സ്വയം ആവിഷ്ക്കരിക്കുകയോ മറ്റുള്ളവർക്ക് പണം നൽകി പദ്ധതികൾ നടപ്പാകുകയോ വേണം എന്നാണ് അന്തര്ഷ്ട്ര മാനദണ്ഡം . വ്യവസായികമായി ഉന്നതിയിലെത്തിയ രാജ്യങ്ങൾക്ക് ഈ വശ്യം നിറവേറ്റുന്നതിന് വനങ്ങൾ ഉള്ള രാജ്യങ്ങളെ സമീപിക്കേണ്ട സാഹചര്യം സംജാതമാകുകയും വികിസത രാജ്യങ്ങളും അവിടങ്ങളിലെ വ്യവസായ ഭീമന്മാരും അവരുടെ വ്യവസായങ്ങൾ നിലനിൽക്കാൻ പച്ചപ്പുള്ള രാജ്യങ്ങളിലേക്ക് പണം ഒഴുക്കൻ ആരംഭിച്ചതോടെ മാർക്കറ്റിലെ മറ്റേതൊരു വ്യവസായത്തെപ്പോലെ കാർബൺ കച്ചവടവും (Carbon trading ) തഴച്ചു വളർന്നത് . ഈ അവസരം മുതലാക്കിയാണ് കേരളത്തിൽ പരിസ്ഥിതി സംഘടനകൾ താഴ്ചയുവളരുന്നത് . ഇന്ത്യയിലേക്ക് എത്തുന്ന പല വിദേശ ഫണ്ടുകൾക്ക് പിന്നിലും കാർബൺ ഫണ്ട് ഒളിഞ്ഞു കിടക്കുന്നുണ്ട് . കാർബൺ ഫണ്ട് കൈപ്പറ്റുമ്പോൾ അന്താരാഷ്ട്ര ഏജൻസികൾ നിശ്ചയിക്കുന്ന പരിസ്ഥിതി സംരക്ഷണവും വനവൽക്കരണ പദ്ധതികളും നടപ്പിലാക്കാൻ നാം നിർബദ്ധിതരായി മാറുന്നു . ഭരണകർത്താക്കളും പരിസ്ഥിതി സംഘടനകളും കാർബൺ ട്രെയിഡിൽ നിന്നും പണം ഉണ്ടാക്കുമ്പോൾ വിവിധ വനവൽക്കരണ പദ്ധതി പദ്ധതികളുടെ ഇരകളാകുന്നത് മലയോരത്തെ സാധരണക്കരായ മനുഷ്യരാണ് .

You might also like

-