മോദി പറന്നതിന്‍റെ കണക്ക് തേടി വിവരാവകാശ കമ്മീഷൻ

0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശയാത്രയുടെ കണക്ക് തേടി കേന്ദ്ര വിവരാവകാശ കമ്മിഷൻ. മോദിയുടെ യാത്രക്ക് വേണ്ടി എയർ ഇന്ത്യ വിമാനം എത്ര രൂപ ചെലവഴിച്ചെന്നുള്ള വിവരങ്ങൾ നൽകാൻ വിദേശകാര്യ മന്ത്രാലയത്തിന് കേന്ദ്ര വിവരാവകാശ കമ്മിഷൻ നിർദേശം നൽകി. 2013 മുതൽ 2017 വരെയുള്ള കണക്കുകളാണ് വിവരാവകശ കമ്മീഷൻ ആവശ്യപ്പെട്ടത്.

എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന മന്ത്രാലയത്തിന്‍റെ നിലപാട് മുഖ്യ വിവരാവകാശ കമ്മീഷണർ ആർ.കെ മാത്തൂർ തള്ളി.
ഉപനാവിക മേധാവി ലോകേഷ് ബത്ര നൽകിയ അപേക്ഷയിലാണ് കമ്മീഷന്‍റെ നിർദേശം. വിവരാവകാശ നിയമവുമായി മന്ത്രാലയത്തെ സമീപിച്ചപ്പോൾ തെറ്റായ വിവരമാണ് ലഭിച്ചതെന്നും അതിനാലാണ് വിവരാവകാശ കമ്മീഷനെ നേരിട്ട് സമീപിച്ചതെന്നും ബത്ര പറഞ്ഞു.

You might also like

-