ഭീകരവാദം തടയാന്‍ ഇന്ത്യ-ഇറാന്‍ ധാരണ.ഭീകരവാദം, കള്ളക്കടത്ത്  നേരിടാൻ സഹകരണം ശകതിപ്പെടുത്താനും തീരുമാനം

0

 

ന്യൂഡൽഹി :വിസ നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്നത് ഉള്‍പ്പെടെ ഇന്ത്യയും ഇറാനും ഒന്പത് കരാറുകളില്‍ ഒപ്പിട്ടു. ഇറാനിലെ ചബഹര്‍ തുറമുഖത്തിന്‍റെ വികസനത്തിന് ഇന്ത്യ 85 ദശലക്ഷം ഡോളറിന്‍റെ സഹായവും വാഗ്ദാനം ചെയ്തു. ഇതോടെ ഇറാന്‍ ,ഇന്ത്യ അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കിടയില്‍ ചരക്ക് നീക്കം കൂടുതല്‍ സുഗമമാവും. ഭീകരവാദം, കള്ളക്കടത്ത് എന്നീ പ്രശ്നങ്ങൾ നേരിടാൻ സഹകരണം ശകതിപ്പെടുത്താനും തീരുമാനിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഹസന്‍ റൂഹാനി കൂടിക്കാഴ്ച നടത്തി .
ഹൈദരാബാദ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഇറാൻ പ്രസിഡൻറ് ഹസൻ റുഹാനി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറുകള്‍ ഒപ്പിട്ടത്. ചബഹര്‍ തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസനത്തിനായാണ് ഇന്ത്യ മുതല്‍മുടക്കുക. ഇതോടെ ഇറാന്‍, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കിടയില്‍ ചരക്ക് നീക്കം കൂടുതല്‍ സുഗമമാവും. റെയില്‍വേ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തും. ഇരട്ട നികുതി ഒഴിവാക്കാനും ധാരണയായി. ഭീകരവാദം, സുരക്ഷ, കള്ളക്കടത്ത് തടയല്‍ എന്നീ മേഖലകളില്‍ സഹകരണം ശകതിപ്പെടുത്താനും തീരുമാനിച്ചു.
ഇന്ത്യയുെട ഉപഹാരമായി മഹാഭാരതത്തിന്റെയും പഞ്ചതന്തത്തിന്‍റെയും പാഴ്സി ഭാഷയിലുള്ള പകര്‍പ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹസന്‍ റൂഹാനിക്ക് കൈമാറി. രാവിലെ രാഷ്ടപതി ഭവൻ അങ്കണത്തിൽ ഹസൻ റുഹാനിക്ക് ആചാരപരമായ വരവേല്‍പ്പ് നല്കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഹസന്‍ റൂഹാനി കൂടിക്കാഴ്ച നടത്തി.

You might also like

-