പ്രധിഷേധം കൂട്ടഅവധിയിലുടെ ,62,000 നഴ്സുമാര്‍ ലീവെടുത്ത് ലീവെടുത്ത് പ്രതിഷേധിക്കും.

0

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ലീവെടുത്ത് പ്രതിഷേധിക്കും.ശമ്പള വര്‍ധനവ് നടപ്പാക്കാത്തതിനെതിരെ . ഈ മാസം ആറാം തിയതി മുതലാണ് 62,000 നഴ്സുമാര്‍ ലീവെടുത്ത് പ്രതിഷേധിക്കുന്നത് . 457 ആശൂപത്രികളിലെ നഴ്സുമാരാണ് പ്രതിഷേ തസമരവുമായിരംഗത്തെത്തിയിട്ടുള്ളത്
മാർച്ച് അഞ്ചാം തിയ്യതി മുതല്‍ നഴ്സുമാരുടെ സംഘടനയായ യുഎന്‍എ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആശുപത്രി ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ച ഹൈകോടതി സമരം സ്റ്റേ ചെയ്തു. തുടര്‍ന്നാണ് ലീവെടുത്ത് പ്രതിഷേധിക്കാന്‍ നഴ്സുമാര്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്റെത് മാനേജുമെന്റുകളെ സഹായിക്കുന്ന നിലപാടാണെന്ന് യു എന്‍ എ ആരോപിച്ചു. ഈ മാസം മുതല്‍ അടിസ്ഥാന ശമ്പളമായി 20000 രൂപ നല്‍കുന്ന ആശുപത്രി മാനേജ്മെന്റുകളുമായി സഹകരിക്കുമെന്നും യുഎന്‍എ വ്യക്തമാക്കി.
അതേസമയം നഴ്സുമാരുമായി ലേബര്‍ കമ്മീഷണര്‍ നാളെ ചര്‍ച്ച നടത്തും. രാവിലെ 11 മണിക്കാണ് ചര്‍ച്ച. നഴ്സുമാരുടെ ലീവെടുത്തുള്ള സമരം ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കും .

You might also like

-