“കൊട്ടേഷൻ കാലുവേട്ടൻ കൊന്നത് ഇഷ്ടപ്രകാരം “

0

 

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ ആക്രമിച്ചത് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നെന്ന് പ്രതികളുടെ മൊഴി.ഷുഹൈബ് അക്രമിക്കപ്പെടുമെന്നു പാർട്ടി പ്രാദേശിക നേതൃത്വത്തിന് അറിയാമായിരുന്നു.

കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല. കാല് വെട്ടാനായിരുന്നു ലക്ഷ്യം. കൃത്യം ചെയ്യുമ്പോഴാണ് കാല് വെട്ടിയെടുക്കണമെന്ന് തീരുമാനിച്ചത്. ഇതിനായിരുന്നു കൊട്ടേഷൻ കിട്ടിയത്. ഇനി പിടികിട്ടാൻ ഉള്ളവർ പാർട്ടി ഗ്രാമങ്ങളിൽ ഒളിവിലാണെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.
അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് പേരും ഷുഹൈബിനെ വെട്ടിവരാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
കൊലയാളി സംഘത്തിൽ ആകെ അഞ്ച് പേരാണ് ഉള്ളതെന്നാണ് പൊലീസിന്‍റെ നിഗമനം. അഞ്ചുപേരും നേരിട്ട് പങ്കെടുത്തവരാണ്. ഷുഹൈബിനെ കാണിച്ചു കൊടുത്തത് രണ്ടുപേരാണ്,ഒരാൾ ഡ്രൈവറായി ഇരുന്നു. മറ്റൊരാൾ ബോംബെറിഞ്ഞു. തുടര്‍ന്ന് മൂന്ന് പേരാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നും പൊലീസ് കരുതുന്നു. ദൃക്സാക്ഷികളും സമാന മൊഴിയാണ് നല്‍കിയത്.
കൊലയാളി സംഘത്തിലുള്ളവരെല്ലാം എസ്എഫ്ഐ, ഡിവൈഎഫ്.ഐ, സിഐടിയു പ്രവർത്തകരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

You might also like

-