ഐഎൻഎസ് രൺവീറിൽ സ്‌ഫോടനം. മൂന്ന് നാവിക സേനാംഗങ്ങൾ വീരമൃത്യു വരിച്ചു

ഇന്ത്യൻ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളിൽ നാലാമത്തേതാണ് ഐഎൻഎസ് രൺവീർ. കിഴക്കൻ നാവിക കമാൻഡിൽ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷനൽ ഡിപ്ലോയ്മെന്റിലായിരുന്നു ഐഎൻഎസ് രൺവീർ. തിരികെ ആസ്ഥാനത്തേക്ക് വരാനിരിക്കേയാണ് അപകടമുണ്ടായത് .

0

മുംബൈ : ഐഎൻഎസ് രൺവീറിൽ സ്‌ഫോടനം. മൂന്ന് നാവിക സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. 11 പേർക്ക് പരിക്കേറ്റു. മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലാണ് സംഭവം. നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്.ഐഎൻഎസ് രൺവീർ കപ്പലിലെ കംപാർട്ട്‌മെന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. സമയോചിതമായ ഇടപെടൽ മൂലം സ്ഥിതി നിയന്ത്രണവിധേയമായതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിഴക്കൻ നേവൽ കമാൻഡിൽ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷൻ ഡിപ്ലോയ്‌മെന്റിലായിരുന്നു ഐഎൻഐ രൺവീർ. ബേസ് പോർട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.

ഇന്ത്യൻ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളിൽ നാലാമത്തേതാണ് ഐഎൻഎസ് രൺവീർ. കിഴക്കൻ നാവിക കമാൻഡിൽ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷനൽ ഡിപ്ലോയ്മെന്റിലായിരുന്നു ഐഎൻഎസ് രൺവീർ. തിരികെ ആസ്ഥാനത്തേക്ക് വരാനിരിക്കേയാണ് അപകടമുണ്ടായത് .കപ്പലിൻ്റെ അകത്ത് പൊട്ടിത്തെറി ഉണ്ടായ ഉടൻ തന്നെ ഉദ്യോഗസ്ഥർ ഉചിതമായ നടപടി സ്വീകരിച്ചുവെന്നും കപ്പലിന് സാരമായ കേടുപാടുകൾ പറ്റിയിട്ടില്ലെന്നുമാണ് നാവിക സേനയുടെ ഔദ്യോഗിക പ്രതികരണം.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥർ തന്നെയാണ് ദ്രുതഗതിയിൽ തീ നിയന്ത്രണവിധേയമാക്കിയതെന്നും കപ്പലിന് വലിയ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കി.

You might also like

-