സുവിശേഷം വില്‍പന ചരക്കല്ല: പ്രോസ്പിരറ്റി ഗോസ്പല്‍ തിയോളജിയില്‍ മാറ്റു വരുത്തും: ബെന്നിഹം

0

വാഷിംഗ്ടണ്‍: സുവിശേഷം വില്പന ചരക്കല്ലെന്നും, ഇതുവരെ ഞാന്‍ സ്വീകരിച്ചുവന്ന, പ്രചരിപ്പിച്ചു വന്നിരുന്ന ഹെല്‍ത്ത് ആന്റ് വെല്‍ത്ത് തിയോളജിയില്‍ മാറ്റം വരുത്തുമെന്നും ലോകപ്രസിദ്ധ പ്രോസ്പിരിറ്റി ഗോസ്പലിന്റെ വക്താവായ ബെന്നിഹിം പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ 2ന് ‘യുവര്‍ ലവ് വേള്‍ഡില്‍’ ബെന്നി ഹിം നല്‍കിയ സന്ദേശത്തിലാണ് കഴിഞ്ഞ 20 വര്‍ഷമായി താന്‍ പ്രസംഗിച്ചുവന്ന വിഷയത്തില്‍ മാറ്റം വരുത്തുമെന്നും, പണം സംഭാവന നല്‍കുന്നതിലൂടെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കുമെന്നുള്ള വിശ്വാസം ശരിയല്ലെന്നും വ്യക്തമാക്കിയത്.

ബെന്നിഹിന്‍ ഉള്‍പ്പെടെ പ്രോസ്പിരിറ്റി ഗോസ്പല്‍ ടെലി ഇവാഞ്ചലിസ്റ്റുകളുടെ സാമ്പത്തിക ഇടപാടുകളെകുറിച്ചു അന്വേഷിക്കുന്നതിന് യു.എസ്. സെനറ്റ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

ഈ സംഭവത്തെ തുടര്‍ന്നാണ് ഇവര്‍ മാറി ചിന്തിക്കുവാന്‍ ആരംഭിച്ചത്. അമേരിക്കയിലെ മറ്റൊരു പ്രോസ്പിരിറ്റി ഗോസ്പല്‍ ടെലി ഇവാഞ്ചലിസ്റ്റായ ജോയ്‌സ് മേയറും ഈ വര്‍ഷം ആദ്യം തന്നെ പ്രോസ്പിരിറ്റി തിയോളജി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇനിയും പ്രോസ്പിരിറ്റി ഗോസ്പല്‍ പ്രസംഗിച്ചാല്‍ അതു പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നതായിരിക്കുമെന്നും ബെന്നി പറഞ്ഞു. സുവിശേഷമോ, അനുഗ്രഹമോ, അത്ഭുതമോ, ധനസമൃദ്ധിയോ വില്പന നടത്തുന്നതിനുള്ളതെല്ലെന്നും ബെന്നി ആവര്‍ത്തിച്ചു.

-

You might also like

-