സജി ചെറിയാന്‍റെ മന്ത്രിസഭാ പുനപ്രവേശനം നിയമോഉപദേശം തേടി ഗവർണ്ണർ

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന് നടത്താനാണ് സർക്കാരിന്റെ നീക്കം. നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് സമയം ചോദിച്ച് സർക്കാർ ഗവർണർക്ക് കത്തു നൽകിയിരുന്നു. സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.

0

തിരുവനന്തപുരം | സജി ചെറിയാന്‍റെ മന്ത്രിസഭാ പുനപ്രവേശനത്തിൽ നിയമോഉപദേശം തേടി ഗവർണ്ണർ .ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ മന്ത്രിസഭാ പുനപ്രവേശനത്തിന്‍റെ നിയമ സാധ്യത ഗവര്‍ണര്‍ പരിശോധിക്കുന്നതിനാണ് ഗവർണ്ണർ നിയമോപദേശം തേടിയത് . മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമായി നിലനില്‍ക്കുമോയെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുക. ഹൈക്കോടതിയിലെ ഗവർണറുടെ അഭിഭാഷകനോടാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്.

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന് നടത്താനാണ് സർക്കാരിന്റെ നീക്കം. നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് സമയം ചോദിച്ച് സർക്കാർ ഗവർണർക്ക് കത്തു നൽകിയിരുന്നു. സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.ജൂലൈ ആറിനാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. അതേസമയം സജി ചെറിയാന്‍റെ മന്ത്രിസഭാ പുനഃപ്രവേശനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി കഴിഞ്ഞു.

You might also like

-