വീണ്ടും കോടിയേരിസംസ്ഥാന സെക്രട്ടറി

0

.

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ഏകകകണ്ഠമായാണ് കോടിയേരിയെ തെരഞ്ഞെടുത്തത്. 87 അംഗ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ 10 പുതുമുഖങ്ങളുണ്ട്. എ എന്‍ ഷംസീര്‍ എംഎല്‍എയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും സംസ്ഥാന കമ്മിറ്റിയില്‍ പുതുതായി ഇടം പിടിച്ചു. സി എച്ച് കുഞ്ഞമ്പു, ഗിരിജാ സുരേന്ദ്രന്‍, ആര്‍ നാസര്‍, പി ഗഗാറിന്‍, ഇ എന്‍ മോഹന്‍ദാസ്, കെ വി രാമകൃഷ്ണന്‍, കെ സോമപ്രസാദ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങള്‍.

ഗോപി കോട്ടമുറിയ്ക്കല്‍ സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെത്തി. ടി കെ ഹംസ, കെ കുഞ്ഞിരാമൻ, പിരപ്പൻകോട് മുരളി, കെ എം സുധാകരൻ എന്നിവര്‍ ഉള്‍പ്പെടെ 9 പേരെ വിവിധകാരണങ്ങളാൽ ഒഴിവാക്കി.

-

You might also like

-