വിദേശ വനിതയുടെ കൊലപാതകം :അടിവസ്ത്രവും ചെരുപ്പുകളും കണ്ടെടുത്തു

0

തിരുവനന്തപുരം: വാഴമുട്ടത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തു നിന്ന് കൊല്ലപ്പെട്ട യുവതിയുടെ അടിവസ്ത്രം കണ്ടെത്തി. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ചതുപ്പിൽ നിന്ന് അടിവസ്ത്രം ലഭിച്ചത്. വിദേശ വനിതയുടെ അടിവസ്ത്രവും ചെരുപ്പും സമീപത്ത് ഉപേക്ഷിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി. അടിവസ്ത്രം ശാസ്ത്രീയ പരിശോധനക്ക് അയച്ചു. വിദേശ വനിതയുടെ കൊലപാതക കേസിൽ പ്രതികളുടെ തെളിവെടുപ്പ് തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മീഷണർ ദിനിലിൻറെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

You might also like

-