ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചുള്ള യുവതിയുടെ ശല്യം സഹിക്കാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു

മിത്കരി എഴുതിയ സൂയിസൈഡ് നോട്ട് പൊലീസിൽ കണ്ടെത്തി. ഇയാൾ സ്ത്രീയെ ഉപദ്രവിക്കുന്നുണ്ടെന്നും അവർക്കൊപ്പം ലൈംഗിക ബന്ധം പുലർത്തണമെന്ന് നിർബന്ധിക്കുകയും ചെയ്തു

0

മുംബൈ: ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചുള്ള യുവതിയുടെ ശല്യം സഹിക്കാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രിയിലെ പര്‍ഭാനി ജില്ലയിലാണ് സംഭവം. പര്‍ഭാനിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ സച്ചിന്‍ മിത്കാരി(36) എന്നയാളാണ് ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്തു നിന്നും സച്ചിന്റെ ആത്മഹത്യ കുറിപ്പില്‍ നിന്നാണ് യുവതിയുടെ മാനസിക പീഡനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ പൊലീസിന് ലഭിച്ചത്. സച്ചിന്റെ ആശുപത്രിയിലെ തന്നെ സഹപ്രവര്‍ത്തകയായ ഒരു യുവതിയ്ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഞായറാഴ്ചയാണ് വസ്മത് റോഡിലുള്ള വീട്ടിൽ ഫാനിൽ സച്ചിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സച്ചിനെ അന്വേഷിച്ചെത്തിയ അയൽക്കാരനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ സച്ചിനെ കണ്ടത്. പൊലീസില്‍ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നെങ്കിലും മരിച്ചിരുന്നു.

യുവതി ലൈംഗീക ബന്ധത്തിനായി തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി സച്ചിന്റെ ആത്മഹത്യ കുറിപ്പിൽ വിശദമാക്കുന്നു. താൻ വിവാഹിതണെന്ന് സഹപ്രവർത്തകയോട് പറഞ്ഞിട്ടും യുവതി അത് കൂട്ടാക്കിയില്ല. ബന്ധത്തിന് തയ്യാറായില്ലെങ്കിൽ വലിയ പ്രത്യഘാതങ്ങൾ താൻ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിരുന്നതായും സച്ചിന്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു.

ലൈംഗീക ബന്ധത്തിന് തയ്യാറല്ലെങ്കിൽ യുവതി കള്ളക്കേസ് നൽകി ജയിലിലടക്കുമെന്ന് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി. അന്വേഷണം ആരംഭിച്ച പൊലീസ് യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സച്ചിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി

You might also like