യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

കഴിഞ്ഞമാസം മുപ്പതിനാണ് വട്ടപ്പാറ സ്വദേശിയാ 26കാരി അനൂജയെ കാണാതായത്. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ സൂചന വെച്ചാണ് അനൂജയുടെ മൃതദേഹം ആയിരിക്കുമെന്ന് പൊലീസ് അനുമാനിക്കുന്നത്

0

തിരുവനന്തപുരം | വെമ്പായത്ത് കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെമ്പായം വേറ്റിനാട് ശാന്തി മന്ദിരത്തിന് സമീപം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാണാതായ വട്ടപ്പാറ സ്വദേശി അനുജയുടെത് ആകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കഴിഞ്ഞമാസം മുപ്പതിനാണ് വട്ടപ്പാറ സ്വദേശിയാ 26കാരി അനൂജയെ കാണാതായത്. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ സൂചന വെച്ചാണ് അനൂജയുടെ മൃതദേഹം ആയിരിക്കുമെന്ന് പൊലീസ് അനുമാനിക്കുന്നത്.ഈ മാസം നാലിന് വിവാഹം ഉറപ്പിച്ചിരിക്കെയാണ് അനൂജയെ കാണാതായത്. പൂർണമായി അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

You might also like

-