മലയാളം മ്യൂസിക്കൽ സാന്ത്വന സംഗീതം പരിപാടിക്ക് വൻപിച്ച ജനപ്രീതി

നർമ്മം തുളുമ്പുന്ന അവതരണരീതികളും വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്ന് ട്രിവിയ വിഭാഗവും ഈ പരിപാടിയെ കൂടുതൽ മികവുറ്റതാക്കുന്നു. ആസ്വാദകർ കാഴ്ചക്കാരായി മാത്രം ഇരിക്കാതെ ട്രിവിയ യിലെ ചോദ്യോത്തര വേളയിൽ സജീവമായി പങ്കെടുക്കുന്നുവെന്നത് ഈ പരിപാടിയുടെ ഒരു ഹൈലൈറ്റ് തന്നെയാണ്.

0

ന്യൂയോർക് :ഇതിനോടകം വമ്പിച്ച ജനപ്രീതി നേടി മുന്നേറുന്ന സാന്ത്വന സംഗീതം എന്ന ഓൺ ലൈൻ മലയാളം മ്യൂസിക്കൽ പരിപാടിയുടെ ആറാമത്തെ എപ്പിസോഡിൽ ആസ്വാദകരുടെ ഇഷ്ടഗാനങ്ങളുമായി ആറ് പാട്ടുകാർ അണി നിരക്കുന്നു. നർമ്മം തുളുമ്പുന്ന അവതരണരീതികളും വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്ന് ട്രിവിയ വിഭാഗവും ഈ പരിപാടിയെ കൂടുതൽ മികവുറ്റതാക്കുന്നു. ആസ്വാദകർ കാഴ്ചക്കാരായി മാത്രം ഇരിക്കാതെ ട്രിവിയ യിലെ ചോദ്യോത്തര വേളയിൽ സജീവമായി പങ്കെടുക്കുന്നുവെന്നത് ഈ പരിപാടിയുടെ ഒരു ഹൈലൈറ്റ് തന്നെയാണ്.

ഏറ്റവും മികച്ച ഗായകർ മാത്രമാണ് ഈ പരിപാടിയിൽ ഗാനങ്ങൾ അവതരിപ്പിക്കുന്നത്. പ്രേത്യകിച്ചു മലയാള സിനിമയുടെ സുവർണകാലം എന്നറിയപ്പെടുന്ന എഴുപതുകളിലെയും എൺപതുകളിലെയും മധുര ഗാനങ്ങളാണ് പ്രധാനമായും ഇവിടെ അവതരിപ്പക്കുന്നത് . എല്ലാ മലയാളികളെയും കോർത്തിണക്കി ആദ്യമായിട്ടാണ് ഒരു സംഗീത സദസ്സ് അമേരിക്കയിലെ മലയാളികൾക്കിടയിൽ ഓൺ ലൈൻ പ്ലാറ്റ് ഫോമിൽ വിജയകരമായി തുടരുന്നത്. ഇതിന്റെ മുഖ്യ അവതാരകർ കലാ സാംസ്‌കാരിക മേഖലയിൽ സുപരിചിതനായ സിബി ഡേവിഡ് ആണ്. കൂടാതെ അമേരിക്കയുടെ പല ഭാഗത്തു നിന്നും കലാ പ്രതിഭകളായ കലാകാരികളും പങ്കെടുക്കുന്നു. പ്രശസ്ത ഗായിക ജിനു വിശാൽ ആണ് ട്രിവിയ വിഭാഗം കൈകാര്യം ചെയ്യുന്നത്. അറിയപ്പെടുന്ന കലാകാരിയായ നിഷ എറിക് ആണ് മെയ് 24 ആം തിയതി ഞായറാഴ്ച ഈ പരിപാടി സിബി ഡേവിഡിനൊപ്പം ആങ്കർ ചെയ്യുന്നത്.

കോവിഡ് കാലഘട്ടത്തിൽ നിരവധി മേഖലകളിൽ സഹായഹസ്തവുമായി പ്രവർത്തിക്കുന്ന നോർത്ത് അമേരിക്കയിലെ മലയാളി ഹെല്പ് ലൈൻ ഫോറത്തിന്റെ, അനിയൻ ജോർജിന്റെയും ദിലീപ് വർഗീസിന്റെയും നേതൃത്വത്തിൽ ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ബൈജു വർഗീസ്, ഗായകനായ സിജി ആനന്ദ് , സിറിയക് മാളികയിൽ, ഡോക്ടർ ജഗതി, സുനിൽ ട്രൈസ്റ്റാർ തുടങ്ങിയവർ പിന്നണിയിൽ പ്രവർത്തിക്കുന്നു. എല്ലാ ഞായറാഴ്ചയും വൈകിട്ട് 8 മണിക്ക് ( ന്യൂ യോർക്ക് സമയം) ഈ പരിപാടി സൂം പ്ലാറ്റുഫോമിൽ കാണാവുന്നതാണ്. താഴെ കാണുന്ന പോർട്ടൽ കാണുക https://us02web.zoom.us/j/310165332.