മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി.

നാല് പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

0

മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. നാല് പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ഇബ്രാഹിം, ബീരാൻ, മമ്മാലി, ഹംസക്കുട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബീരാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഫൈബർ വള്ളം. ഹംസക്കുട്ടിയാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം, കേരള, ലക്ഷദ്വീപ്, കർണാകട തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനം നിരോധിച്ചു. നിലവിൽ കടലിലുള്ള തൊഴിലാളികൾ വൈകീട്ടോടെ അടുത്തുള്ള തീരത്ത് തിരിച്ചെത്താൻ നിർദേശിച്ചു. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. തീരത്ത് അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

You might also like