ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്‍കി ക്ഷേമാ സാവന്റ് 

അമേരിക്കയിലുടനീളം ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധ പ്രകടനങ്ങള്‍ ശക്തിപ്പെടുന്നതിനിടയില്‍ വാഷിംഗ്ടണ്‍ സിയാറ്റില്‍ ഇന്ത്യന്‍ അമേരിക്കനും സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ അംഗവുമായ ക്ഷേമാ സാവന്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു.

0


സിയാറ്റില്‍: അമേരിക്കയിലുടനീളം ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധ പ്രകടനങ്ങള്‍ ശക്തിപ്പെടുന്നതിനിടയില്‍ വാഷിംഗ്ടണ്‍ സിയാറ്റില്‍ ഇന്ത്യന്‍ അമേരിക്കനും സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ അംഗവുമായ ക്ഷേമാ സാവന്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു.

നൂറുകണക്കിന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴുക്കിയും പ്ലാകാര്‍ഡുകള്‍ ഉയര്‍ത്തിയും ക്ഷേമാ സാവന്റിന്റെ പിന്നില്‍ അണിനിരന്നു.

നീതി നിര്‍വഹിക്കപ്പെടുന്നതുവരെ സമരരംഗത്തു ഉറച്ചു നില്‍ക്കുമെന്നും ആവശ്യമായാല്‍ നിയമ നിര്‍മാണം നടത്തുന്നതിനുള്ള സമര്‍ദം ചെലുത്തുമെന്നും ഇവര്‍ പറഞ്ഞു.

ഡിഫണ്ട് പൊലീസ് എന്ന ലക്ഷ്യം നിറവേറ്റുന്നതിന് സിറ്റി ഹാളിലേക്കും ഇവര്‍ പ്രകടനം നയിച്ചിരുന്നു. ജൂണ്‍ 12 ന് ട്വിറ്റര്‍ സന്ദേശത്തിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.പൂനയില്‍ ജനിച്ചു വളര്‍ന്ന ക്ഷേമ നോര്‍ത്ത് കാരലൈനാ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡി നേടി. 2013 ല്‍ അമേരിക്കയിലെ പ്രധാന സിറ്റികളില്‍ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സോഷിലിസ്റ്റായിരുന്നു ക്ഷേമ.

സിയാറ്റിന്‍ പോലീസ് ഉപയോഗിക്കുന്ന കെമിക്കല്‍ വെപ്പന്‍സ് നിരോധിക്കണമെന്നാവശ്യം ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. ജനകീയ സമരങ്ങളില്‍ അണിചേരുന്നവര്‍ക്ക് ക്ഷേമാ സാവന്റ് ആവേശമായി മാറികഴിഞ്ഞിട്ടുണ്ട്.