പെയർലാന്‍ഡ് മീനാക്ഷി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണവിതരണം നടത്തി 

ഇതിനോടൊപ്പം ഫെയ്‌സ് മാസ്കും വിതരണം ചെയ്യുകയുണ്ടായി.

0

 


പെയർലാന്‍ഡ് (ഹൂസ്റ്റണ്‍): പിയര്‍ലാന്‍ഡ് മീനാക്ഷി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ഇരുനൂറിലധികം പേര്‍ക്ക് ഡ്രൈവ് ത്രൂ വഴി സൗജന്യമായി ഭക്ഷണം വിതരണം ചെയ്തത് ഹൂസ്റ്റണ്‍ കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ആസം മഹാജനും, ടെക്‌സസ് സ്റ്റേറ്റ് പ്രതിനിധി ഇഡ് തോംപ്‌സണുമായിരുന്നു.

സിഡിസി നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് ഭക്ഷണ കിറ്റുകള്‍ തയാറാക്കിയതും, വിതരണം ചെയ്തതുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാല്‍, പതിനെട്ട് പൗണ്ട് ധാന്യപ്പൊടികള്‍, ബ്രഡ്, ഓയില്‍, ടോര്‍ട്ടിലാഡ്, ബീന്‍സ്, അരി, പഞ്ചസാര, ഉപ്പ്, ഓട്ട്മീല്‍, ബിസ്കറ്റ്, കുക്കീസ്, പാസ്ത തുടങ്ങിയ വിഭവങ്ങളാണ് കിറ്റിലുണ്ടായിരുന്നത്.

ഇതിനോടൊപ്പം ഫെയ്‌സ് മാസ്കും വിതരണം ചെയ്യുകയുണ്ടായി. ജൂണ്‍ 13-നു നടന്ന പരിപാടിയില്‍ ക്ഷേത്രത്തില്‍ നിന്നുള്ള ഭക്തരും പങ്കെടുത്തിരുന്നു. പ്രത്യേക ക്ഷണിതാക്കളായി എത്തിയ കോണ്‍സുല്‍ ജനറല്‍, സംസ്ഥാന നിയമസഭാ പ്രതിനിധി എന്നിവര്‍ക്ക് ദേവി മീനാക്ഷിയുടെ പ്രത്യേക അനുഗ്രഹം ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.