പാലക്കാട് 2 യുവാക്കളുടെ മൃതദേഹങ്ങള്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍

നേരത്തെ പ്രദേശത്ത് നിന്ന് രണ്ടുപേരെ കാണാതായത് സംബന്ധിച്ച് പാലക്കാട് കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു

0

പാലക്കാട് | കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ നെൽ പാടത്ത് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന് സമീപത്തുള്ള പാടത്തെ ചതുപ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.നേരത്തെ പ്രദേശത്ത് നിന്ന് രണ്ടുപേരെ കാണാതായത് സംബന്ധിച്ച് പാലക്കാട് കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഒരു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു മൃതദേഹം കൂടെയുണ്ടെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്.

കാണാതായവരുടെ മൃതദേഹങ്ങള്‍ ആണോ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. വെളിച്ചക്കുറവ് കാരണം ചൊവ്വാഴ്ച മൃതദേഹം പുറത്തെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. നാളെ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മാത്രമേ മൃതദേഹം പുറത്തെടുക്കാന്‍ സാധിക്കു.

You might also like

-